കോഴിക്കോട് അരയിടത്ത് പാലം മേല്‍പ്പാലത്തിന് മുകളില്‍ വാഹനങ്ങളുടെ കൂട്ടയിടി. മൂന്നു കാറും മൂന്ന് ബസുമാണ് കൂട്ടിയിടിച്ചത്. സംഭവത്തില്‍ 35ലധികം പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രകനെ ബേബി മെമ്മോറിയല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു.
