Home » നമ്മുടെ കോഴിക്കോട് » നാളെത്തെ സംസ്ഥാന ഹര്‍ത്താല്‍ എസ്ഡിപിഐ പിന്‍വലിച്ചു

നാളെത്തെ സംസ്ഥാന ഹര്‍ത്താല്‍ എസ്ഡിപിഐ പിന്‍വലിച്ചു

എസ്ഡിപിഐ നാളെ സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിന്‍വലിച്ചു. എറണാകുളം പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തി ഇറങ്ങവേ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി, വൈസ് പ്രസിഡന്റ് എം.കെ. മനോജ് കുമാര്‍, ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍, എറണാകുളം ജില്ലാ പ്രസിഡന്റ് ഷൗക്കത്തലി തുടങ്ങിയ നേതാക്കളെ കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ചാണ് നാളെ പാര്‍ട്ടി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

എന്നാല്‍ ഇവരെ വൈകുന്നേരത്തോടെ പൊലീസ് വിട്ടയച്ചതിനാല്‍ നാളെ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കാന്‍ തീരുമാനിച്ചതായും നേതാക്കള്‍ പറഞ്ഞു. എസ്ഡിപിഐ നേതൃത്വം പ്രഖ്യാപിച്ച ഹര്‍ത്താലിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം രൂക്ഷമായരൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് നാളെ നടത്താനിരുന്ന സംസ്ഥാന ഹര്‍ത്താല്‍ പിന്‍വലിച്ചതായി സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ അറിയിച്ചയത്.

നേതാക്കളെ വിട്ടയച്ചതിനാലും ശക്തമായ കാലവര്‍ഷക്കെടുതി പരിഗണിച്ചുമാണ് ഹര്‍ത്താല്‍ പിന്‍വലിച്ചത്. എന്നാല്‍ ശക്തമായ പ്രതിഷേധങ്ങളുമായി വരും ദിവസങ്ങളില്‍ തെരുവിലിറങ്ങുമെന്നും സിപിഎമ്മിന്റെയും പിണറായി സര്‍ക്കാറിന്റെയും തെറ്റായ ജനാധിപത്യവിരുദ്ധ നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply