Home » ഇൻ ഫോക്കസ് » നൂറ്റാണ്ടിലെ ഏറ്റവും നീണ്ട ചന്ദ്രഗ്രഹണം ഇന്ന്

നൂറ്റാണ്ടിലെ ഏറ്റവും നീണ്ട ചന്ദ്രഗ്രഹണം ഇന്ന്

നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പൂര്‍ണ ചന്ദ്രഗ്രഹണം ഇന്ന് കാണാം. രാത്രി പത്തേമുക്കാലിന് തുടങ്ങുന്ന ഗ്രഹണം രാവിലെ അഞ്ചിന് സമാപിക്കും. ഒരു മണിയോടെ സമ്പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും. 103 മിനിറ്റാണ് പൂര്‍ണചന്ദ്രഗ്രഹണത്തിന്റെ ദൈര്‍ഘ്യം.കേരളമുള്‍പ്പെടെ രാജ്യം മുഴുവന്‍ ഗ്രഹണം ദൃശ്യമാകും.

ചന്ദ്രന് ചുവപ്പുരാശി പടരുന്നതിനാല്‍ രക്തചന്ദ്രന്‍ (ബ്ലഡ്മൂണ്‍) പ്രതിഭാസവും കാണാം. കഴിഞ്ഞ ജനുവരിയിലും ചന്ദ്രഗ്രഹണം ദൃശ്യമായിരുന്നു. അടുത്ത പൂര്‍ണ ചന്ദ്രഗ്രഹണം 2025 സെപ്റ്റംബര്‍ ഏഴിനു നടക്കും.

ഭ്രമണപഥത്തില്‍, ഭൂമിയില്‍ നിന്ന് ഏറ്റവും അകലെയുള്ള സ്ഥിതിയിലാണു (പെരിജീ) ചന്ദ്രന്‍. അതിനാല്‍ വലുപ്പം കുറഞ്ഞ പൂര്‍ണചന്ദ്രനാകും അനുഭവപ്പെടുക.

15 വര്‍ഷങ്ങള്‍ക്കുശേഷം ചൊവ്വ ഭൂമിയോട് ഏറ്റവും അടുത്തു വരുന്നതിനും വരുംദിവസങ്ങള്‍ സാക്ഷ്യംവഹിക്കും. ഗ്രഹത്തെ കൂടുതല്‍ വലുപ്പത്തിലും തിളക്കത്തിലും കാണാന്‍ ഇന്നു മുതല്‍ സാധിക്കും. ജൂലൈ 31നു ഭൂമിയോട് ഏറ്റവുമടുത്ത നിലയില്‍ ചൊവ്വയെത്തും. 57.6 ദശലക്ഷം കിലോമീറ്ററാകും അന്നു ഭൂമിയും ചൊവ്വയും തമ്മിലുള്ള അകലം.

Leave a Reply