ബിജെപി സംസ്ഥാന അധ്യക്ഷനായി പി.എസ്.ശ്രീധരന് പിള്ളയെ നിയമിച്ചു. ഇത് രണ്ടാം തവണയാണ് ശ്രീധരന് പിള്ളയെ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കുന്നത്. 2003-2006 സമയത്തായിരുന്നു മുമ്പ് ശീധരന്‍ പിള്ള ബിജെപിയുടെ പ്രസിഡന്റായത്. മിസോറാം ഗവര്‍ണറായി കുമ്മനം രാജശേഖരന് പോയതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് ശ്രീധരന് പിള്ളയെ നിയമിച്ചത്.
കുമ്മനം രാജശേഖരനെ മാറ്റി രണ്ട് മാസം കഴിഞ്ഞിട്ടും സംസ്ഥാന പ്രസിഡന്റിനെ നിയമിക്കാന്‍ കഴിയാതെ ബിജെപി പ്രതിസന്ധിയിലായിരുന്നു. പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി വി.മുരളീധരന്‍പക്ഷവും കൃഷ്ണദാസ്പക്ഷവും തമ്മിലുള്ള തര്‍ക്കം മൂര്‍ച്ഛിച്ചതാണ് ദേശീയ നേതൃത്വത്തെ കുഴക്കിയത്. കെ.സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് കൊണ്ടുവരണമെന്ന മുരളീധരവിഭാഗത്തിന്റെ ആവശ്യം തള്ളിയാണ് കേന്ദ്രനേതൃത്വം പി.എസ്.ശ്രീധരന് പിള്ളയെ ചുമതലയേല്‍പ്പിക്കാന്‍ തീരുമാനിച്ചത്.