നാഗ്ജി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ പ്രധാന സ്പോണ്സര് പിന്മാറി. ആസ്റ്റര്‍ മിംസിന് പകരം ഇനി മഹീന്ദ്ര ആന്റ് മഹീന്ദ്രയായിരിക്കും പ്രധാന സ്പോണ്സര്. ആശയവിനിമയത്തിലുണ്ടായ പ്രശ്നം മൂലമാണ് ആസ്റ്റര്‍ മിംസ് പിന്മാറിയതെന്ന് കെഡിഎഫ്ഐ ജില്ലാ പ്രസിഡന്റ് പറഞ്ഞു. മഹീന്ദ്ര ആന്റ് മഹീന്ദ്രയ്ക്ക് പുറമെ പികെ സ്റ്റീല്‍സ്, ഇറാം മോട്ടോഴ്സ് എന്നി കമ്പനികളും നാഗ്ജിയുടെ ഉപ സ്പോണ്‍സര്‍മാരാണ്. അതേ സമയം നാഗ്ജി ഫുട്ബോള്‍ മാച്ചിന്റെ പ്രഛരണാര്ത്ഥം ചുമതലയേല്‍പ്പിച്ച മോണ്ട്യാല്‍ എന്ന കമ്പനിയുടെ മാര്‍ക്കറ്റിംഗ് വിഭാഗവും തമ്മിലുള്ള ആശയ വിനിമയത്തിലെ കുഴപ്പമാണ് പിന്മാറ്റത്തിന് പിന്നിലെന്ന് മിംസ് അധികൃതര്‍ അറിയിച്ചു. മാര്‍ക്കറ്റിംഗ് വിഭാഗം അഞ്ച് വര്‍ഷത്തെ ചാമ്പ്യന്‍ഷിപ്പിനുള്ള കരാറിനാണ് ധാരണയുണ്ടാക്കിയതെങ്കില് പിന്നീടിത് ഒരു വര്‍ഷമായി ചുരുങ്ങി. നേരത്തെ പറഞ്ഞ തുകയില്‍ നിന്നും അഞ്ച് ഇരട്ടിയായി സ്പോണ്സര് തുകയും വര്‍ദ്ധിപ്പിച്ചു. ഇത് സ്വീകാര്യമാകാതെ വന്നതിനാലാണ് സ്പോണ്സര്ഷിപ്പില് നിന്ന് പിന്മാറിയതെന്ന് മിംസ് അധികൃതര്‍ അറിയിച്ചു. റൊണാള്‍ഡീന്യോ വന്ന സമയത്ത് ഉള്‍പ്പടെ കരാര്‍ രേഖയാക്കിയിരുന്നില്ല. കെഡിഎഫ്ഐയുടെ നിബന്ധനകള്‍ പാലിക്കാനാവാത്തതിനാലാണ് സ്പോണ്സര് പിന്മാറ്റമെന്ന് ജില്ലാ പ്രസിഡന്റ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. അതേസമയം സിക വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ നാഗ്ജി ഫുടേബോള്‍ മാച്ചിനെത്തിയ മുഴുവന്‍ താരങ്ങളുടെയും ആരോഗ്യ സുരക്ഷാ നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും സംഘാടകര്‍ അറിയിച്ചു.
