ജില്ലയില്‍ മഴക്കെടുതി നേരിടാന്‍ എക്സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ അടിയന്തിര യോഗം ചേര്‍ന്നു. ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്, എംകെ രാഘവന് എംപി, എംഎല്‍എമാരായ പിടിഎ റഹീം, ജോര്‍ജ് എം തോമസ്, കാരാട്ട് റസാഖ്, പാറക്കല്‍ അബ്ദുള്ള, കെ ദാസന്, പുരുഷന് കടലുണ്ടി,ഇകെ വിജയന്, എംകെ മുനീര്‍ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി, കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്, ജില്ല കളക്ടര്‍ യുവി ജോസ് തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തില്‍ താമരശ്ശേരി ചുരത്തില്‍ രണ്ടാം വളവില്‍ അനധികൃതമായി നിര്‍മ്മിച്ച കെട്ടിടം പൊളിച്ചു മാറ്റാന്‍ തീരുമാനിച്ചു.
ജില്ലയെ ഏഴ് സോണുകളായി തിരിച്ച് ഡപ്യൂട്ടി കലക്ടര്‍മാര്‍ക്ക് ചാര്‍ജ്ജ് നല്കി. ചാര്‍ജ്ജ് നല്കിയ ഉദ്യോഗസ്ഥര്‍ മുഴുവന്‍ സമയവും ഈ സ്ഥലങ്ങളില്‍ ക്യാമ്പ് ചെയ്യും. വടകരയില്‍ രണ്ടും കൊയിലാണ്ടിയിലും കോഴിക്കോടും ഒന്നു വീതവും താമരശ്ശേരിയില്‍ മൂന്നും മേഖലകളായി തിരിച്ചാണ് പ്രവര്‍ത്തനം തുടങ്ങിയത്. വടകര ഒന്നില്‍ ആര്‍ഡിഒ അബ്ദുള്‍ റഹ്മാനും വടകര രണ്ടില്‍ എഡിഎം ടി ജനില്‍കുമാരും കൊയിലാണ്ടിയില്‍ ഡെപ്യൂട്ടി കലക്ടര്‍ (തെരെഞ്ഞെടുപ്പ്) സജീവ് ദാമോദരും കോഴിക്കോട് ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ) ഷാമിന് സെബാസ്റ്റ്യനും താമരശ്ശേരി ഒന്നില്‍ അസി. കലക്ടര്‍ എസ്.അഞ്ജുവും താമരശ്ശേരി രണ്ടില്‍ ഡെപ്യൂട്ടി കളക്ടര്‍ (എല്‍.ആര്) റോഷ്നി നാരായണനും താമരശ്ശേരി മൂന്നില്‍ ഡെപ്യൂട്ടി കലക്ടര്‍ (ആര്.ആര്) കെ ഹിമ എന്നിവര്‍ നേതൃത്വം നല്‍കും. മുക്കം, കോടഞ്ചേരി, താമരശ്ശേരി എന്നിവിടങ്ങളില്‍ ക്യാമ്പ് ചെയ്യുന്ന മിലിട്ടറിയുടെ സേവനം തുടരു. കക്കയം ഡാം സൈറ്റ് റോഡ് ഉടന്‍ ഗതാഗത യോഗ്യമാക്കാനും ഉരുള്‍പൊട്ടലില്‍ തകര്‍ന്ന പാലങ്ങളും അടിയന്തിരമായി നന്നാക്കാനും യോഗത്തില്‍ തീരുമാനായി.