Home » ന്യൂസ് & വ്യൂസ് » നീരൊഴുക്ക് കുറഞ്ഞു; ചെറുതോണി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു

നീരൊഴുക്ക് കുറഞ്ഞു; ചെറുതോണി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു

ഇടുക്കി ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതോടെ ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു. ഒന്നും അഞ്ചും ഷട്ടറുകളാണ് അടച്ചത്. ഡാമിലെ ജലനിരപ്പ് കുറഞ്ഞ സാഹചര്യത്തിലാട് ഷട്ടറുകള്‍ അടയ്ക്കുന്നതെന്ന് കെഎസ്ഇബി അറിയിച്ചു.

മൂന്നു ഷട്ടറുകള്‍ തുറന്ന നിലയില്‍ തുടരാനാണു തീരുമാനം. ഇപ്പോള്‍ 450 ക്യുമെക്‌സ് വെള്ളമാണ് ഡാമില്‍ നിന്നും പുറത്തേക്ക് ഒഴുകുന്നത്. രണ്ടു ഷട്ടറുകള്‍ പൂര്‍ണമായി അടച്ചതോടെ ചെറുതോണി പാലത്തി നിന്നുള്ള വെള്ളം ഇറങ്ങി. ഇതോടെ പെരിയാറിലെ ജലനിരപ്പും കുറയും.

നേരത്തെ, അണക്കെട്ടിലെ ജലനിരപ്പ് 2397 അടിയെത്തുമ്പോള്‍ പുറത്തേക്കുവിടുന്ന വെള്ളത്തിന്റെ അളവു നിയന്ത്രിക്കുമെന്ന് വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്. പിള്ള വ്യക്തമാക്കിയിരുന്നു. വൃഷ്ടി പ്രദേശത്തുനിന്നുള്‍പ്പെടെ ഏതുതരത്തിലുള്ള നീരൊഴുക്കു നിയന്ത്രിക്കാനും ബോര്‍ഡ് സജ്ജമാണെന്നും അദ്ദേഹം അറിയിച്ചു. ഇപ്പോള്‍ മുല്ലപ്പെരിയാര്‍ ഡാം തുറക്കേണ്ട സാഹചര്യമില്ലന്നും അദ്ദേഹം പറഞ്ഞു.

ഇടുക്കി ഡാമിലെ ജലനിരപ്പ് സുരക്ഷിതപരിധിയില്‍ എത്തിയതോടെ പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കാന്‍ ധാരണയായി.ജലനിരപ്പ് 2397 അടിയായാല്‍ വെള്ളം തുറന്നു വിടുന്നത് കുറയ്ക്കാനാണ് തീരുമാനം. വെള്ളത്തിന്റെ അളവ് 300 ഘനമീറ്ററായി കുറയ്ക്കാനാണ് നീക്കമെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിനു ശേഷം അറിയിച്ചു.

Leave a Reply