Home » ഇൻ ഫോക്കസ് » ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുവാനായി കേരള സര്‍ക്കാര്‍ പുതിയ വെബ്‌സൈറ്റ് തുടങ്ങി

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുവാനായി കേരള സര്‍ക്കാര്‍ പുതിയ വെബ്‌സൈറ്റ് തുടങ്ങി

പ്രളയക്കെടുതിയില്‍ വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച കേരളത്തിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ഏകോപിപ്പിക്കുവാനായി കേരള സര്‍ക്കാര്‍ പുതിയ വെബ്‌സൈറ്റ് തുടങ്ങി. കേരള റസ്‌ക്യു http://keralarescue.in. എന്ന പേരിലാണ് വെബ്‌സൈറ്റ് തുടങ്ങിയിട്ടുള്ളത്.

ഏർപ്പെടുത്തിയിരിയ്ക്കുന്ന സൗകര്യങ്ങൾ :

1. സഹായം അഭ്യർത്ഥിയ്‌ക്കാൻ
2. ഓരോ ജില്ലകളിലെയും ആവശ്യങ്ങൾ അറിയാൻ
3. സംഭാവനകൾ നൽകാൻ
4. വളന്റിയർ ആകാൻ
5. വിവിധ കേന്ദ്രങ്ങളെ ബന്ധപ്പെടാൻ
6. ഇതുവരെ വന്ന അഭ്യർത്ഥനകൾ(ജില്ല തിരിച്ച്)

വേണ്ടത്ര പ്രചാരം നൽകുക.

നമ്മുടെ നാട് അതിന്റെ ചരിത്രത്തിൽ നേരിട്ടിട്ടില്ലാത്ത ദുരിതങ്ങളിലൂടെ കടന്നുപോകുമ്പോൾ സഹായിയ്ക്കാൻ മുന്നോട്ടുവരാൻ എല്ലവരോടും അപേക്ഷിയ്ക്കുന്നു.

Leave a Reply