കുറെക്കാലമായി നീണ്ടുനിന്ന മാഗിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് മാഗി ന്യൂഡില്‍സ് വീണ്ടും വിപണിയിലെത്തി.
മാഗിയില്‍ അമിതമായി മായം കലര്ന്നിട്ടുണ്ടെന്നതായിരുന്നു വിവാദത്തിന് വഴിയൊരുക്കിയത്. ആവശ്യത്തില്‍ കൂടുതല്‍ എംഎസ്ജിയും ലെഡും കണ്ടെത്തിയതിനെ തുടര്‍ന്നാണ് മാഗിക്ക് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ മായം കലര്‍ന്നിട്ടില്ലെന്ന രാജ്യത്തെ വിവിധ ലാബുകളുടെ പുതിയ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മാഗിക്ക്തിരിച്ച് വിപണിയിലെത്താന്‍ സാധിച്ചത്. ബോംബെ ഹൈക്കോടതി വിധിപ്രകാരമാണ് നിരോധനം എടുത്തുമാറ്റിയത്. എന്നാല്‍ നിരോധനം നിലനില്‍ക്കുന്നതിനാല്‍ എട്ട് സംസ്ഥാനങ്ങളില്‍ മാഗിക്ക് ഇനിയും തിരിച്ചെത്താനായിട്ടില്ല.
രണ്ട് മിനുട്ടുകൊണ്ട് മാഗി എന്നത് വീണ്ടും യാഥാര്‍ത്ഥ്യമാകുകയാണ് ഈ തിരിച്ചുവരവോടെ.