ലഭിച്ച പുരസ്കാരങ്ങള്‍ തിരിച്ചു നല്‍കുന്നതിനെ ആര്‍ക്കും എതിര്‍ക്കാന്‍ കഴിയില്ലെന്ന് തസ്ലീമ നസ്റിന്. മതേതര ഇന്ത്യയില്‍ മതമൗലിക വാദം അംഗീകരിക്കാന്‍ കഴിയില്ല. ഹിന്ദുമതത്തിലും മതമൗലിക വാദമുണ്ടെന്നും അത് സമൂഹത്തിന് അപകടമാണണെന്നും അവര്‍ അഭിപ്രായപ്പെട്ടു. കോഴിക്കോട് ലിറ്ററേച്ചര്‍ ഫെസ്റ്റിന് എത്തിയ തസ്ലീമ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
മത വിശ്വാസങ്ങളെല്ലാം സ്ത്രീ വിരുദ്ധമാണെന്നും രാജ്യത്തിന്റെ നിര്‍മാണം മതാടിസ്ഥാനത്തിലല്ല നിര്‍മിക്കേണ്ടതെന്നും അവ തുല്യതയുടെ അടിസ്ഥാനത്തില്‍ നിര്‍മിക്കേണ്ടതാണെന്നും തസ്ലീമ നസ്റീന് പറഞ്ഞു.കേരള സാഹിത്യോത്സവത്തിന്റെ ഭാഗമായി സച്ചിദാനന്ദനുമായുള്ള അഭിമുഖത്തിലാണ് തസ്ലീമ ഇക്കാര്യം പറഞ്ഞത്.
സ്ത്രീ ശരീരത്തെയും സ്വഭാവത്തെയും സ്ത്രീ എഴുതുമ്പോള്‍ അശ്ലീലമെന്നും , എന്നാല്‍ അതേ കാര്യം പുരുഷന്മാരെഴുതുമ്പോള് അത് സാഹിത്യമെന്നും കരുതുന്നവരാണ് ബംഗ്ലാദേശികള്‍.
ഇന്ത്യയില്‍ അസഹിഷ്ണുത നിലനില്‍ക്കുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. അവര്‍ എഴുതിയ എതാനും കവിതകളുടെ പാരായണവും സാഹിത്യ സംഭാവനകളെക്കുറിച്ചുള്ള ചര്‍ച്ചയും ചടങ്ങില്‍ നടന്നു.
സദസ്യരുമായുള്ള ചര്‍ച്ചക്കൊടുവില്‍ ഇന്ത്യയില്‍ തന്നെ തുടരാനാണിഷ്ടമെന്നും എഴുത്തിലൂടെ എല്ലാത്തിനുമെതിരെ പോരാടുമെന്നും തസ്ലീമ കൂട്ടി ചേര്‍ത്തു