പ്രളയ ദുരന്തത്തെ തുടര്‍ന്ന് ഓണക്കാലത്തെ മലയാള സിനിമകളുടെ റിലീസ് അിശ്ചിതത്വത്തില്. പത്തിലേറെ സിനിമകളുടെ റിലീസ് വൈകും. ബിഗ് ബജറ്റ് ചിത്രങ്ങളുടെയടക്കം റിലീസ് മാറ്റിവെച്ചേക്കും. റിലീസുമായി ബന്ധപ്പെട്ട പ്രശ്നം ചര്‍ച്ച ചെയ്യാന്‍ സംഘടനകളുടെ അടിയന്തര യോഗം ഇന്ന് കൊച്ചിയില്‍ നടക്കും.
ബിജുമേനോന്റെ പടയോട്ടം, നിവിന്‍പോളിയുടെ കായംകുളം കൊച്ചുണ്ണി, രഞ്ജിത്-മോഹന്‍ലാല്‍ ചിത്രം ഡ്രാമ, മമ്മൂട്ടി ചിത്രം കുട്ടനാടന്‍ ബ്ലോഗ് തുടങ്ങിയ ചിത്രങ്ങളാണ് ഓണം റിലീസിനായി ഒരുക്കിയത്.’കേരളത്തിന്റെ അവസ്ഥ ആദ്യം ശരിയാകട്ടെ. എന്നിട്ടേ ഡ്രാമയുടെ ട്രെയിലര്‍ ലോഞ്ച് ചെയ്യൂ. റിലീസ് ഡേറ്റും പിന്നീടു മാത്രമേ പ്രഖ്യാപിക്കൂ.’ എന്ന് രഞ്ജിത് അറിയിച്ചിരുന്നു.
ബോബി സഞ്ജയുടെ തിരക്കഥയില്‍ റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന നിവിന്‍ പോളി ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ഇത്തിക്കരപക്കിയായി മോഹന്‍ലാലും ഈ ചിത്രത്തില്‍ എത്തുന്നുണ്ട്. എസ്ര എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ പ്രിയാ ആനന്ദാണ് കൊച്ചുണ്ണിയില്‍ നായികയായി എത്തുന്നത്.