അരയടത്ത് പാലത്തില്‍ ഇന്ന് ഉച്ചയോടെയുണ്ടായ വാഹനങ്ങളുടെ കൂട്ടയിടിയ്ക്ക് കാരണം ടൗണ്ബസുകളുടെ മത്സരയോട്ടമെന്ന് ചൂണ്ടിക്കാണിക്കുന്നു. പുതിയ സ്റ്റാന്റ്- മെഡിക്കല്‍ കോളേജ് റൂട്ടിലുള്ള ബസ്സുകള്‍ ഒരേ ദിശയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കെ ബസ്സുകള്‍ പരസ്പരം ഓവര്‍ടേക്ക് ചെയ്യാന്‍ മത്സരിക്കുന്നതിനിടെയില് എതിരെ വന്ന കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. ഇതിനിടെയാണ് ബൈക്ക് യാത്രികനും അപകടത്തില്‍പ്പെട്ടത്. പുതിയ സ്റ്റാന്റ് മുതല്ക്കു തന്നെ ഈ ബസ്സുകള്‍ തമ്മില്‍ മത്സരത്തിലായിരുന്നുവെന്ന് യാത്രക്കാര്‍ പറയുന്നു. ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ 35ലധികം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
