Home » ഇൻ ഫോക്കസ് » സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങളില്‍ പാര്‍ട്ടി മുഖം നോക്കാതെ നടപടി സ്വീകരിക്കും : വൃന്ദ കാരാട്ട്

സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങളില്‍ പാര്‍ട്ടി മുഖം നോക്കാതെ നടപടി സ്വീകരിക്കും : വൃന്ദ കാരാട്ട്

സ്ത്രീകള്‍ക്ക് എതിരായ ലൈംഗിക അതിക്രമങ്ങളില്‍ പാര്‍ട്ടി മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട്. പി.കെ ശശി എം.എല്‍.എയ്ക്കെതിരായ പീഡന ആരോപണം സംബന്ധിച്ച് ന്യൂഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വൃന്ദ കാരാട്ട്.

ഇടതുപക്ഷ ഭരണം നിലനില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്ക് എതിരായുള്ള അതിക്രമങ്ങള്‍ പാര്‍ട്ടി അനുവദിക്കില്ല. ഇത്തരത്തില്‍ പാര്‍ട്ടിക്ക് ലഭിക്കുന്ന പരാതികളില്‍ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാവാതെ പരാതിക്കാര്‍ക്കൊപ്പമാണ് പാര്‍ട്ടി നിലകൊള്ളുന്നത് അവര്‍ വ്യക്തമാക്കി.

പി.കെ ശശിക്കെതിരായ പരാതി പാര്‍ട്ടി മറച്ചുവെച്ചന്നത് അടിസ്ഥാനരഹിതമായ ആരോപണമാണ്. കുറ്റം ആരു ചെയ്താലും ഇരക്ക് നീതി ഉറപ്പാക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നത് എന്നാല്‍, പാര്‍ട്ടി പ്രവര്‍ത്തകയുടെ പരാതി മറച്ചുവെയ്ക്കാന്‍ ശ്രമിച്ചെന്ന ആരോപണം പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നതിന്‍റെ ഭാഗമാണ് വൃന്ദ പറഞ്ഞു.

ലൈംഗിക അതിക്രമം സംബന്ധിച്ച് ഇരയുടെ പരാതി ലഭിച്ച ഉടന്‍തന്നെ അന്വേഷണത്തിന് സംസ്ഥാന കമ്മിറ്റി നടപടിയെടുത്തിരുന്നു.പാര്‍ട്ടി സംസ്ഥാന നേത്യത്ത്വം ഇടപ്പെട്ടില്ലെങ്കില്‍ മാത്രമേ കേന്ദ്ര നേതൃത്ത്വത്തിന് ഇടപെടേണ്ട ആവശ്യമുള്ളൂ വൃന്ദ കാരാട്ട് കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ പ്രളയക്കെടുതി രൂക്ഷമായിരുന്ന സാഹചര്യത്തില്‍ ബി.ജെ.പി,ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വിഷം പടര്‍ത്താനാണ് ശ്രമിച്ചതെന്നും അമിത് ഷാ ഉള്‍പ്പെടെയുള്ള ആര്‍.എസ്.എസ് നേതാക്കള്‍ കേരളത്തിലെ മത്സ്യ തൊഴിലാളികളെ കണ്ടു പഠിക്കണമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ വൃന്ദ കാരാട്ട് പറഞ്ഞു.

Leave a Reply