Home » ന്യൂസ് & വ്യൂസ് » വയനാട്ടിൽ രണ്ടുപേര്‍ക്ക് സൂര്യാതപമേറ്റു

വയനാട്ടിൽ രണ്ടുപേര്‍ക്ക് സൂര്യാതപമേറ്റു

കാലാവസ്ഥ വ്യതിയാനം സംഭവിച്ചതോടെ തൃശൂരിന് പുറമെ വയനാട്ടിലും രണ്ടുപേര്‍ക്ക് സൂര്യാതപമേറ്റു. കോട്ടത്തറ വെണ്ണിയോടിനടുത്ത് മൈലാടി കമ്മനാട് ഇസ്മായില്‍, നടവയല്‍ പുഞ്ചക്കുന്നം കണ്ടോത്ത് ബിജു (39) എന്നിവര്‍ക്കാണ് സൂര്യാതപമേറ്റത്. ജില്ലയിലെ അതിതീവ്രമായ കാലാവസ്ഥാ വ്യതിയാനത്തിന്റെ സൂചനകളാണ് ഇതെന്നാണ് വിദഗ്ധര്‍ പറയുന്നത്.

കഴിഞ്ഞ കുറെ ദിവസങ്ങളായി കനത്ത ചൂടാണ് വയനാട്ടില്‍ അനുഭവപ്പെടുന്നത്. കമൈലാടിയിലെ വോളിബോള്‍ കോര്‍ട്ട് വൃത്തിയാക്കുന്നതിനിടെ ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് ഇസ്മായിലിന് സൂര്യാതപമേറ്റത്. വീട് നിര്‍മ്മാണത്തിനിടെയാണ് ബിജുവിന് സൂര്യാതപമേറ്റത്. രണ്ടു പേരുടെയും പുറത്തും കഴുത്തിനുമാണ് പൊള്ളലേറ്റത് രണ്ടാഴ്ചമുമ്പ് തോരാമഴയില്‍ മുങ്ങിയ ജില്ലയില്‍ ഇപ്പോള്‍ ചാറ്റല്‍മഴ പോലുമില്ലാതെ, കത്തുന്ന വെയിലും കനത്ത ചൂടുമാണ്. 28.1 ഡിഗ്രിയാണ് ജില്ലയില്‍ തിങ്കളാഴ്ചയിലെ താപനിലയെന്ന് അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം അധികൃതര്‍ വ്യക്തമാക്കി.

Leave a Reply