മുല്ലപ്പള്ളി രാമചന്ദ്രന് കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ (കെപിസിസി) പുതിയ പ്രസിഡന്റാകും. തീരുമാനം രാഹുല്‍ ഗാന്ധി അംഗീകരിച്ചു. കേരളത്തില്‍ മൂന്ന് വര്‍ക്കിങ് പ്രസിഡന്റുമാരെയും നിയമിക്കും. കെ സുധാകരന്, എം.ഐ ഷാനവാസ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരാകും വര്‍ക്കിങ് പ്രസിഡന്റുമാര്‍. രണ്ടു ദിവസത്തിനകം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നാണ് അറിയുന്നത്.
വി.എം. സുധീരന് അധ്യക്ഷസ്ഥാനം ഒഴിഞ്ഞതു മുതല്‍ പുതിയ കെപിസിസി അധ്യക്ഷനായുള്ള അന്വേഷണം നടന്നുവരികയായിരുന്നു. ഒരുവര്‍ഷത്തിലേറെയായി എം.എം. ഹസന് അധ്യക്ഷപദവി വഹിച്ചുവരികയാണ്.