Home » ന്യൂസ് & വ്യൂസ് » ക്രിമിനല്‍ കേസുകളില്‍ കുറ്റം ചുമത്തപ്പെട്ടവരെ തെരഞ്ഞെടുപ്പില്‍ അയോഗ്യരാക്കാനാവില്ലെന്ന് സുപ്രീംകോടതി

ക്രിമിനല്‍ കേസുകളില്‍ കുറ്റം ചുമത്തപ്പെട്ടവരെ തെരഞ്ഞെടുപ്പില്‍ അയോഗ്യരാക്കാനാവില്ലെന്ന് സുപ്രീംകോടതി

ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള രാഷ്ട്രീയക്കാരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കുന്ന നിയമം നിര്‍മ്മിക്കാന്‍ സമയമായെന്ന് സുപ്രീംകോടതി.

ഇത്തരക്കാരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കാന്‍ കോടതിക്ക് ഇപ്പോള്‍ ആവില്ല. എന്നാല്‍ സമൂഹത്തിന് മികച്ച ആളുകളാല്‍ ഭരിക്കപ്പെടുവാന്‍ അവകാശമുണ്ടെന്ന്, ക്രിമിനല്‍ പശ്ചാത്തലമുള്ള രാഷ്ട്രീയക്കാരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ അയോഗ്യരാക്കണം എന്നത് സംബന്ധിച്ച കേസില്‍ ആഞ്ചംഗ സുപ്രീം കോടതി ബഞ്ച് നിരീക്ഷിച്ചു.

ഇത്തരക്കാരെ ഒഴിവാക്കി കൊണ്ടുള്ള നിയമം എത്രയും വേഗം പാര്‍ലമെന്റ് നിര്‍മ്മിക്കണമെന്നും കോടതി വ്യക്തമാക്കി. ജനാധിപത്യത്തെ അതിഗുരുതരമായി ബാധിക്കുന്നതിന് മുമ്പ് ഏറ്റവും നേരത്തെ തന്നെ ഇക്കാര്യത്തില്‍ നിയമനിര്‍മ്മാണം വേണമെന്നും ഒരിക്കല്‍ കോടതി കുറ്റപത്രം നല്‍കിയ വ്യക്തികളെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് ഫയല്‍ ചെയ്ത പൊതുതാത്പര്യ ഹര്‍ജ്ജിയി തള്ളികൊണ്ട് സുപ്രീം കോടതി വ്യക്തമാക്കി.

Leave a Reply