ജില്ലാ ജൈവകര്‍ഷക സമിതിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങളില്‍ ജൈവകൃഷി ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഒരു വര്‍ഷത്തിനുള്ളില്‍ 100 വിദ്യാലയങ്ങളിലാണ് ജൈവകൃഷി തുടങ്ങുക. താല്‍പ്പര്യമുള്ള വിദ്യാലയങ്ങള്‍ക്ക് വിത്തും ഉപദേശങ്ങളും നല്‍കും, മേല്‍നോട്ട ചുമതലയും വഹിക്കും.
കുടുംബാംഗങ്ങളെല്ലാവരും ജൈവ കൃഷിയെ കുറിച്ച് മനസ്സിലാക്കുമ്പോള്‍ മാത്രമേ ജൈവകൃഷിയുടെ വ്യാപനം സാധ്യമാകൂ എന്ന തിരിച്ചറിവില്‍ റസിഡന്‍സ് അസോസിയേഷനുകള്‍ കേന്ദ്രീകരിച്ച് കുടുംബങ്ങളെ ഒരുമിച്ച് വിളിച്ചുചേര്‍ത്ത് ക്ലാസുകള്‍ നല്‍കും. ഒരുവര്‍ഷത്തിനകം ഇത്തരം 100 ക്ലാസുകള്‍ സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. വേങ്ങേരി ശാന്തിനികേതനില്‍ ചേര്‍ന്ന ജില്ലാ ജൈവ കര്‍ഷക സംഗമത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. താല്പര്യമുള്ള വിദ്യാലയങ്ങളും റസിഡന്‍സ് അസോസിയേഷനുകളും 9446470884 എന്ന നമ്പറില്‍ ബന്ധപ്പെടണം.
ജൈവ കര്‍ഷക സംഗമം ഷാജു ഭായ് ഉദ്ഘാടനം ചെയ്തു. പി.ടി. ശിവദാസന്‍ അധ്യക്ഷം വഹിച്ചു.കെ. ബാലകൃഷ്ണന് ക്ലാസെടുത്തു.ടി.കെ. ജയപ്രകാശ്,വടയക്കണ്ടി നാരായണന്, കെ. ഉഷാകുമാരി, പത്മനാഭന് കണ്ണമ്പ്രത്ത്, സി.ടി. വിജയന് സംസാരിച്ചു. തികച്ചും ജൈവികമായി ആയിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. കസേര ഒഴിവാക്കി സദസ്യര്‍ നിലത്ത് ചമ്രം പടിഞ്ഞിരുന്നും വേദിയിലുള്ളവര് ഒരു ചെറിയ തിണ്ണയിലിരുന്നു മാണ് ചടങ്ങില്‍ സംബന്ധിച്ചത്. സംഗമത്തില്‍ പങ്കെടുത്തവര്‍ക്ക് ജൈവ ഭക്ഷണങ്ങളും നല്കി. അടുത്ത ജൈവ കര്‍ഷക സംഗമംഒക്ടോബര് 14 ന്പേരാമ്പ്രക്ക് സമീപം മുയിപ്പോത്ത് നടക്കും