ശബരിമല ഇടത്താവളങ്ങളുടെ സൗകര്യം വര്‍ദ്ധിപ്പിക്കാന്‍ 4.5 കോടി. ഇടതാവളങ്ങള്‍ തീര്‍ത്ഥാടന സൗഹൃദ കേന്ദ്രങ്ങളാക്കും.
ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ചുള്ള ഇടത്താവളങ്ങളിലെ സൗകര്യം ഏര്‍പ്പെടുത്താന്‍ തദ്ദേശസ്വയംഭരണ വകുപ്പ് 4.5 കോടിരൂപ അനുവദിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ 23 പഞ്ചായത്തുകള്‍ക്ക് 2 കോടി രൂപയും, 6 മുന്സിപാലിറ്റികള്ക്ക് 1 കോടി രൂപ വീതവുമാണ് അനുവദിച്ചത്. കൂടാതെ സ്പെഷ്യല്‍ ഗ്രാന്റായി 1.5 കോടിയും അനുവദിച്ചു. ശബരിമലക്കു ചുറ്റുമുള്ള 6 ഗ്രാമപഞ്ചായത്തുകള്‍ക്കും, ഗുരുവായൂര്‍ മുന്‍സിപാലിറ്റിക്കും സെപെഷ്യല്‍ ഗ്രാന്റായി 1 കോടി 15 ലക്ഷം രൂപ ഫണ്ട് നല്കാന് ഉത്തരവായി.
ഇടത്താവളങ്ങളില്‍ കുടിവെള്ള സൗകര്യം, ബാത്ത്റൂം സംവിധാനങ്ങള്‍, വിശ്രമിക്കാനുള്ള സൗകര്യവും, മറ്റ് അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കാനും, മെച്ചപ്പെടുത്താനും ഈ തുക ഉപയോഗിക്കും.