Home » ന്യൂസ് & വ്യൂസ് » മല കയറാനെത്തിയ ആന്ധ്ര സ്വദേശിനി പ്രതിഷേധത്തിൽ ഭയന്ന് മടങ്ങി

മല കയറാനെത്തിയ ആന്ധ്ര സ്വദേശിനി പ്രതിഷേധത്തിൽ ഭയന്ന് മടങ്ങി

ആന്ധ്ര സ്വദേശിനി പരമ്പരാഗത പാതയിലൂടെ സന്നിധാനത്തേക്ക് നീങ്ങിയെങ്കിലും പോലീസിന് സുരക്ഷ ഉറപ്പാക്കാൻ കഴിയാത്തതിനാൽ സന്നിധാനത്തിലേക്ക് പോകാനാകാതെ മടങ്ങി. തെക്കൻ ഗോദാവരി ജില്ലയിൽ നിന്നുള്ള 45 വയസുകാരി മാധവിക്കാണ് മടങ്ങേണ്ടി വന്നത്. വിശ്വാസിയായ യുവതി മക്കൾക്കും ബന്ധുക്കൾക്കും ഒപ്പമാണ് വന്നത്.

പ്രതിഷേധക്കാർ ആദ്യം ഇവരെ തടഞ്ഞെങ്കിലും പോലീസ്‌ സമരക്കാരെ തള്ളിമാറ്റി യുവതിയെ മുന്നോട്ട് കൊണ്ടുപോയങ്കിലും പിന്നീട് വീണ്ടും സമരക്കാർ എത്തിയെപ്പോൾ വേണ്ടത്ര പോലീസ് ഇവിടെ ഉണ്ടായില്ല. ഇതേ തുടർന്ന് ഇവിടെ കയറാൻ കഴിയുന്ന സാഹചര്യമില്ല എന്നു പറഞ്ഞ് തിരിച്ചു പോവുകയായിരുന്നു.

Leave a Reply