Home » ന്യൂസ് & വ്യൂസ് » രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍

രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍

ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനെതിരെ സമരം ചെയ്യുന്ന രാഹുല്‍ ഈശ്വറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പമ്പാ പൊലീസാണ് അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തത്. ഇന്ന് രാവിലെ മുതല്‍ പമ്പയില്‍ രാഹുല്‍ ഈശ്വറിന്റെ നേതൃത്വത്തില്‍ സേവ് ശബരിമല ഫോറമെന്ന ബാനറില്‍ പ്രാര്‍ത്ഥനാ സമരം നടത്തുമെന്ന് പ്രഖ്യാപിച്ച് ആക്രമണം അഴിച്ചുവിടുകയായിരുന്നു സമരക്കാര്‍.

ദര്‍ശനത്തിനെത്തിയ സ്ത്രീകളെ തടയുകയും സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിനെത്തിയ വനിതാ ജീവനക്കാരെ പ്രായപരിശോധന നടത്താനും മുന്നില്‍ നിന്നത് രാഹുല്‍ ഈശ്വര്‍ നേതൃത്വം കൊടുത്തവരായിരുന്നു
കൂടാതെ വനിതാ പൊലീസിനെയും ഇവര്‍ തടഞ്ഞിരുന്നു. ഇതിന്‌ശേഷം ഉച്ചയോടെ സ്ത്രീപ്രവേശനത്തിന് നിയന്ത്രണമെന്നുളള പഴയ ബോര്‍ഡ് ഇവര്‍ പുനഃസ്ഥാപിക്കുകയും ചെയ്തു. ഇതോടെയാണ് ഇപ്പോള്‍ രാഹുല്‍ ഈശ്വറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്

Leave a Reply