Home » ന്യൂസ് & വ്യൂസ് » നിലക്കലില്‍ സംഘര്‍ഷം; പൊലീസിന് നേരെ കല്ലേറ്; മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം

നിലക്കലില്‍ സംഘര്‍ഷം; പൊലീസിന് നേരെ കല്ലേറ്; മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം

നിലയ്ക്കലില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ സംഘര്‍ഷം. ന്യൂസ്18, റിപ്പബ്ലിക് ടിവി എന്നീ മാധ്യമങ്ങളുടെ വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു. വനിതാ മാധ്യമപ്രവര്‍ത്തകരെയും ആക്രമിച്ചു. റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ടറായ പൂജ പ്രസന്ന എത്തിയ കാര്‍ തകര്‍ത്തു. ദി ന്യൂസ്മിനിറ്റ് റിപ്പോര്‍ട്ടര്‍ സരിതയെ ബസില്‍നിന്ന് ഇറക്കിവിട്ടു. രാധിക, മൗഷ്മി എന്നീ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. എന്‍ഡി ടിവിയുടെ സ്നേഹ കോശിയെ പ്രതിഷേധക്കാര്‍ കൈയേറ്റം ചെയ്തു.

പൊലീസിന് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. കെഎസ്ആര്‍ടിസി ബസിനു നേരെയും കല്ലേറുണ്ടായി. പ്രതിഷേധക്കാര്‍ പൊലീസിനെ വളഞ്ഞു. എണ്ണത്തില്‍ പൊലീസ് കുറവാണ്. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി. കെഎസ്ആര്‍ടിസി അടക്കമുള്ള വാഹനങ്ങള്‍ സമരക്കാര്‍ പരിശോധിക്കുന്നുണ്ട്.

അതേസമയം, ശബരിമലയില്‍ ഈ സീസണില്‍ യുവതികള്‍ക്കു സൗകര്യമൊരുക്കാന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദേശം നല്‍കി. പമ്പയിലും നിലയ്ക്കലിലും ശുചിമുറിയും താമസ സൗകര്യവും ഏര്‍പ്പെടുത്തണമെന്നും സന്നിധാനത്തുചേര്‍ന്ന അവലോകന യോഗത്തില്‍ ദേവസ്വംമന്ത്രി നിര്‍ദേശം നല്‍കി. ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയസമരമാണെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കി.

Leave a Reply