ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ഹര്‍ത്താലില്‍ പരക്കെ ആക്രമണം. തുലാമാസ പൂജയ്ക്കായി നട തുറന്നതോടെ പ്രദേശത്ത് വലിയ തോതില്‍ പ്രതിഷേധമാണ് നടക്കുന്നത്. പമ്പയിലും നിലയ്ക്കലിലുമാണ് പ്രധാനമായിട്ടും പ്രതിഷേധം. കോഴിക്കോട്ടും തിരുവനന്തപുരത്തും ഹര്‍ത്താലിനിടെ കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെ കല്ലേറ് ഉണ്ടായി. കുണ്ടായിത്തോട്, മുക്കം, കുന്നമംഗലം തുടങ്ങിയ പ്രദേശങ്ങളിലാണ് കോഴിക്കോട് ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായത്. ഇവിടെ ആക്രമിക്കപ്പെട്ടത് സ്കാനിയ ബസുകളാണ്. തിരുവനന്തപുരത്ത് കല്ലമ്പലത്ത് കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് ജില്ലയില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്.
ഹര്‍ത്താല്‍ അനുകൂലികള്‍ ഇന്ന് 32 കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ത്തതായി ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്. കെഎസ്ആര്‍ടിസി സര്‍വീസ് ഇനി പൊലീസ് സംരക്ഷണം നല്‍കുന്നയിടത്ത് മാത്രം. മറ്റിടങ്ങളില്‍ സര്‍വീസ് നിര്‍ത്തിവെയ്ക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു
