Home » ഇൻ ഫോക്കസ് » ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല: ദേവസ്വം മന്ത്രി

ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല: ദേവസ്വം മന്ത്രി

ആക്ടിവിസ്റ്റുകള്‍ക്ക് ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമലയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സന്നിധാനത്ത് ശക്തമായ പ്രതിഷേധമുണ്ടായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നയം വ്യക്തമാക്കിയത്. ഏതു പ്രായത്തിലുമുള്ള വിശ്വാസികള്‍ക്കും ശബരിമലയിലേക്ക് വരാം. വരുന്നവരുടെ പശ്ചാത്തലം പൊലീസ് പരിശോധിക്കണമായിരുന്നു. ദര്‍ശനത്തിന് വന്ന യുവതി ആക്ടിവിസ്റ്റാണ് എന്ന് അറിഞ്ഞതോടെ ഇടപെട്ടു.

മല കയറിയുള്ള ആക്ടിവിസം വേണ്ട. വിശ്വാസികള്‍ക്ക് വരാനുളള സ്ഥലമാണ് ശബരിമലയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം മല കയറാന്‍ വന്ന കൊച്ചി സ്വദേശിനിയുടെ വീട് ആക്രമിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. പൊലീസിനോട് പിന്മാറാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. പൊലീസിന്റെ കനത്ത സുരക്ഷാ വലയത്തിലൂടെ ഹൈദരാബാദ് സ്വദേശിയായ കവിതയെന്ന മാധ്യമപ്രവര്‍ത്തകയും കൊച്ചി സ്വദേശിനിയായ യുവതിയുമാണ് നടപ്പന്തലിന് സമീപം വന്നത്. ദേവസ്വം മന്ത്രിയും ഡിജിപിയും നിര്‍ദേശിച്ചതോടെ പൊലീസ് പിന്മാറുന്നതിന് തീരുമാനിച്ചിരിക്കുന്നത്.

Leave a Reply