Home » കളിക്കളം » സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് മറികടന്ന് വിരാട് കോഹ്‌ലി
Virat Kohli

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് മറികടന്ന് വിരാട് കോഹ്‌ലി

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് മറികടന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ഏറ്റവും വേഗത്തില്‍ 10,000 തികയ്ക്കുന്ന ബാറ്റ്‌സ്മാനായിട്ടാണ് കോഹ്‌ലിയുടെ നേട്ടം. 213 ഏകദിനങ്ങളില്‍ നിന്നാണ് കോഹ്‌ലിയുടെ നേട്ടം. സച്ചിന്‍ 10,000 തികച്ചത് 259 ഏകദിനങ്ങളില്‍ നിന്നായിരുന്നു. വിന്‍ഡീസിനെതിരെ വിശാഖപ്പട്ടണം ഏകദിനത്തിലാണ് കോഹ്‌ലിയുടെ നേട്ടം.

ഏകദിനത്തില്‍ 10000 റണ്‍സ് തികയ്ക്കുന്ന പതിമൂന്നാമത്തെ താരവും അഞ്ചാമത്തെ ഇന്ത്യക്കാരനുമാണ് കോഹ്‌ലി.

259 ഇന്നിംഗ്‌സുകളില്‍ നിന്ന് 10000 റണ്‍സ് ക്ലബ്ബിലെത്തിയ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിനെയാണ് ഇക്കാര്യത്തില്‍ കോഹ്‌ലി മറികടന്നത്. 263 ഇന്നിംഗ്‌സില്‍ പതിനായിരം ക്ലബ്ബിലെത്തിയ സൗരവ് ഗാംഗുലിയും, 266 ഇന്നിംഗ്‌സില്‍ 10000 റണ്‍സ് തികച്ച ഓസീസ് ഇതിഹാസം റിക്കി പോണ്ടിംഗുമാണ് ഈ നേട്ടത്തില്‍ആദ്യ സ്ഥാനങ്ങളിലുള്ളത്.

ഏകദിന ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് തികയ്ക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും ഇന്നത്തെ മത്സരത്തിലൂടെ കോഹ്‌ലി സ്വന്തമാക്കി. സച്ചിനും, ഗാംഗുലിക്കും പുറമേ, രാഹുല്‍ ദ്രാവിഡ്, എം.എസ് ധോണി എന്നിവരാണ് ഏകദിനത്തില്‍ 10000 റണ്‍സ് തികച്ച മറ്റ് ഇന്ത്യന്‍ താരങ്ങള്‍.

ആദ്യ ഏകദിനത്തിലെ സെഞ്ചുറിയോടെ 60 രാജ്യാന്തര സെഞ്ചുറികളെന്ന നേട്ടവും കോലി സ്വന്തമാക്കിയിരുന്നു. അതിവേഗം ഈ നേട്ടം കൈവരിക്കുന്ന ബാറ്റ്‌സ്മാനും കോലിയാണ്. 386 ഇന്നിംഗ്‌സുകളില്‍ നിന്നാണ് കോലി ഈ നേട്ടത്തിലെത്തിയതെങ്കില്‍ സച്ചിന്‍ കോലിയേക്കാള്‍ 40 ഇന്നിംഗ്‌സുകള്‍ അധികം കളിച്ചാണ് 60 രാജ്യാന്തര സെഞ്ചുറികളിലെത്തിയത്.

നേരത്തെ നാട്ടില്‍ നടക്കുന്ന മത്സരങ്ങളില്‍ വേഗത്തില്‍ 4000 റണ്‍സ് നേടുന്ന താരമെന്ന് റെക്കോഡും കോലി സ്വന്തം പേരിലാക്കിയിരുന്നു. ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സിനെയാണ് താരം പിന്നിലാക്കിയത്

Leave a Reply