Home » ന്യൂസ് & വ്യൂസ് » ശബരിമല സ്ത്രീ പ്രവേശനം; പത്തനംതിട്ട ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം
sabarimala

ശബരിമല സ്ത്രീ പ്രവേശനം; പത്തനംതിട്ട ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം

ശബരിമലയില്‍ യുവതികളെത്തിയാല്‍ സുരക്ഷ ഒരുക്കുമെന്ന് പത്തനംതിട്ട എസ്പി. പത്തനംതിട്ട ജില്ലയില്‍ നാളെ മുതല്‍ അതീവ ജാഗ്രതയ്ക്ക് നിര്‍ദേശം നല്‍കി. സുരക്ഷയൊരുക്കാന്‍ പൊലീസ് സേന സജ്ജമാണെന്നും എസ്പി ടി.നാരായണന്‍ അറിയിച്ചു.
അതേസമയം ശബരിമല ദര്‍ശനത്തിന് പോയ അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് പത്തനംതിട്ടയില്‍ ഇന്ന് സംഘപരിവാര്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. ശിവദാസന്റെ മൃതദേഹം പ്ലാപ്പള്ളി നലമേഖലയില്‍ നിന്ന് കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ചാണ് ഹര്‍ത്താല്‍. സമാധാനപരമായാണ് ഹര്‍ത്താല്‍ നടക്കുന്നത്.

നിലക്കലിലെ പൊലീസ് നടപടിയിലാണ് ഇയാള്‍ കാണാതായതെന്നാണ് ഹര്‍ത്താല്‍ അനുകൂലികള്‍ ആരോപിക്കുന്നത്. ആരോപണം പൊലീസ് തള്ളിക്കളഞ്ഞിട്ടുണ്ട്.

സംഘപരിവാര്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമാണ്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഹര്‍ത്താലിനോടനുബന്ധിച്ച് മാര്‍ച്ച് നടത്തുന്നുണ്ട്.

പൊതു ഗതാഗത സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല. ഇത് മലയോര മേഖലകളിലേക്കും പത്തനംതിട്ടയിലെ ഉള്‍നാടുകളിലേക്കുമുള്ള ജനങ്ങളെ വിഷമത്തിലാക്കിയിട്ടുണ്ട്. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുന്നു. പൊതു നിരത്തുകള്‍ വിജനമാണ്. കെ.എസ്.ആര്‍.ടി.സി ബസുകളും സര്‍വീസ് നടത്തുന്നില്ല.

Leave a Reply