Home » ന്യൂസ് & വ്യൂസ് » ശബരിമല: സുപ്രീംകോടതി വിധി നടപ്പിലാക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി

ശബരിമല: സുപ്രീംകോടതി വിധി നടപ്പിലാക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി

ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ച സുപ്രീംകോടതി വിധി നടപ്പിലാക്കാൻ സർക്കാരിനു ബാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സർവകക്ഷി യോഗത്തില്‍ അറിയിച്ചു. എഴുതി തയ്യാറാക്കിയ കുറിപ്പാണ് മുഖ്യമന്ത്രി യോഗത്തില്‍ വായിച്ചത്.കോടതി ഉത്തരവിനെത്തുടര്‍ന്നുള്ള സാഹചര്യവും വിവരിച്ചു. എല്ലാ കക്ഷി നേതാക്കളും യോഗത്തിന് എത്തിയിട്ടുണ്ട്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള, പി.സി.ജോർജ്, മുസ്‌ലിം ലീഗ് നേതാക്കൾ, മന്ത്രിമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

അതേസമയം വിട്ടുവീഴ്ച വേണമെന്ന പരസ്യ നിലപാട് സ്വീകരിച്ച നിയമ മന്ത്രി എ.കെ.ബാലനെ യോഗത്തിലേക്ക് വിളിച്ചിട്ടില്ല. യോഗത്തിലെ സര്‍ക്കാര്‍ നിലപാട് എന്തായിരിക്കുമെന്ന സൂചനയാണിതെന്നു കരുതപ്പെടുന്നു.

സര്‍ക്കാര്‍ നിലപാടിനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ളയും യോഗത്തില്‍ രൂക്ഷമായി വിമര്‍ശിച്ചു. വിശ്വാസികളെ സര്‍ക്കാര്‍ അപമാനിക്കുന്നതായി ശ്രീധരന്‍ പിള്ള പറഞ്ഞു.

ശബരിമലയിലെ അസൗകര്യങ്ങള്‍ ചെന്നിത്തല യോഗത്തില്‍ വിശദീകരിച്ചു. പമ്പയിലും നിലയ്ക്കലിലും സൗകര്യങ്ങളില്ല. ആചാരങ്ങള്‍ സംരക്ഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Leave a Reply