കോഴിക്കോട്: ശബരിമല വിഷയത്തില്‍ പ്രതിഷേധം ശക്തമാക്കി ബിജെപി. കോഴിക്കോട്ട് മുഖ്യമന്ത്രി പിണറായി വിജയനെ തടയാന്‍ ബിജെപി പ്രവര്‍ത്തകരുടെ ശ്രമം. പത്രപ്രവര്‍ത്തക യൂനിയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തശേഷം പുറത്തിറങ്ങിയ മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് എടുത്തുചാടിയ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. രണ്ടുപേരാണ് അറസ്റ്റിലായത്.
മുഖ്യമന്ത്രി പങ്കെടുക്കുന്ന വേദിക്ക് സമീപവും നാമജപ പ്രതിഷേധം നടന്നു. കോഴിക്കോട് പുതിയ ബസ് സ്റ്റാന്റിന് മുന്നിലാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്. ബസ് സ്റ്റാന്റിന് സമീപമുള്ള മാവൂര്‍ റോഡ് ജംഗ്ഷനിലെ ഹോട്ടലിലാണ് കേരള പത്രപ്രവര്‍ത്തക യൂണിയന് വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. മുഖ്യമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് കോഴിക്കോട് നഗരത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.