Home » ഇൻ ഫോക്കസ് » ശബരിമലയില്‍ നിരോധനാജ്ഞ നീട്ടണമെന്ന് പൊലീസ്

ശബരിമലയില്‍ നിരോധനാജ്ഞ നീട്ടണമെന്ന് പൊലീസ്

ബരിമലയില്‍ നിരോധനാജ്ഞ നീട്ടണമെന്നാവശ്യപ്പെട്ട് പൊലീസ്. ഇതുസംബന്ധിച്ച് പത്തനംതിട്ട എസ്പി കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. നിരോധനാജ്ഞ ജനുവരി 14വരെ നീട്ടണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എഡിഎമ്മിന്റെ റിപ്പോര്‍ട്ട് കൂടി പരിശോധിച്ചു കലക്ടര്‍ ഇന്നു തീരുമാനമെടുക്കും.

പൊലീസിന്റെ ആവശ്യപ്രകാരം പത്തനംതിട്ട ജില്ലാ കലക്ടര്‍ 15ന് അര്‍ധരാത്രി മുതല്‍ സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളിലും കോട്ടയം ജില്ലാ കലക്ടര്‍ എരുമേലിയിലും 7 ദിവസത്തേക്കാണു നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നിരോധനാജ്ഞ ഉടന്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കു കത്തു നല്‍കി. കഴിഞ്ഞദിവസം ഗവര്‍ണര്‍ക്കും ഇതേ ആവശ്യം ഉന്നയിച്ചു ചെന്നിത്തല കത്തു നല്‍കിയിരുന്നു.

Leave a Reply