Home » ഇൻ ഫോക്കസ് » കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടനത്തില്‍ നിന്ന് യുഡിഎഫ് വിട്ടുനില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ്

കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടനത്തില്‍ നിന്ന് യുഡിഎഫ് വിട്ടുനില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ്

കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടനത്തില്‍ നിന്ന് യുഡിഎഫ് വിട്ടുനില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉദ്ഘാടനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും ഭരണപരിഷ്ക്കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദനെയും ഒഴിവാക്കിയത് പ്രതിഷേധാര്‍ഹമാണ്.

വിമാനത്താവളത്തിനായി ഏറ്റവും കൂടുതൽ പ്രവർത്തിച്ചത് ഉമ്മൻ ചാണ്ടിയും സ്ഥലം ഏറ്റെടുത്ത് കൈമാറിയത് വി എസ് സർക്കാരാണെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സർക്കാർ നടപടി അൽപ്പത്തരമാണെന്നും പ്രോട്ടോക്കോൾ ലംഘനവും ഉണ്ടായിയെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

Leave a Reply