Home » ഇൻ ഫോക്കസ് » ജോൺസൺ ബേബി പൗഡർ ആരോഗ്യത്തിന് ഹാനികരമെന്ന് റിപ്പോർട്ട്

ജോൺസൺ ബേബി പൗഡർ ആരോഗ്യത്തിന് ഹാനികരമെന്ന് റിപ്പോർട്ട്

ജോൺസൺ ബേബി പൗഡറിൽ ആസ്ബസ്റ്റോസിന്റെ അംശം കണ്ടെത്തിയതായി വാർത്ത ഗുരുതരമായ ആരോഗ്യ പ്രശ്നം ഇത് മൂലം ഉണ്ടാകാമെന്നാണ് പഠന റിപ്പോർട്ടുകൾ പറയുന്നത്. സ്ത്രീകൾക്ക് അണ്ഡാശയത്തിൽ കാൻസർ വരുന്നതിനു ആസ്ബസ്റ്റോസിന്റെ സാന്നിധ്യം കാരണമാകും.

റോയിട്ടേഴ്‌സാണ് ഈ വാർത്ത ആദ്യം പുറത്ത് വിട്ടത്. ബേബി പൗഡറിലാണ് ആസ്ബസ്റ്റോസ് സാന്നിധ്യം കൂടുതൽ കണ്ടെത്തിയത്. ഇക്കാര്യം ദശകങ്ങളായി കമ്പനി അറിഞ്ഞിരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് വാർത്ത ഏജൻസി പുറത്ത് വിട്ടത്. 2017 സെപ്റ്റബറിൽ, ഒരു കേസിൽ സീൽ ചെയ്ത കവറിൽ കോടതി സമർപ്പിച്ച രേഖകളിൽ ഇക്കാര്യം പറയുന്നുണ്ടെന്ന് ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച വ്യാപാരത്തിനിടയിൽ ജോൺസൻ ആൻഡ് ജോൺസന്റെ മൊത്തം ഓഹരി മൂല്യം 4500 കോടി ഡോളർ ഇടിഞ്ഞു. ഇത്തരം ഗുരുതരമായ ആരോപണം ഉയർന്ന സാഹചര്യത്തിൽ കമ്പനി നിരവധി കേസുകൾ നേരിടുകയാണ്.

Leave a Reply