Home » നമ്മുടെ കോഴിക്കോട് » എംപാനല്‍ ജീവനക്കാരെ ഉടൻ പിരിച്ചുവിടണം: കെഎസ്ആര്‍ടിസിക്കെതിരെ നിലപാട് കടുപ്പിച്ച് ഹൈക്കോടതി

എംപാനല്‍ ജീവനക്കാരെ ഉടൻ പിരിച്ചുവിടണം: കെഎസ്ആര്‍ടിസിക്കെതിരെ നിലപാട് കടുപ്പിച്ച് ഹൈക്കോടതി

കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടണമെന്ന നിലപാട് കടുപ്പിച്ച് ഹൈക്കോടതി. താല്‍ക്കാലിക ജീവനക്കാരെ ഉടന്‍ പിരിച്ചുവിടണമെന്നും പിഎസ്സി വഴി നിയമനം നടത്തണമെന്നും കോടതി വ്യക്തമാക്കി. ഉത്തരവു നടപ്പാക്കിയില്ലെങ്കില്‍ തലപ്പത്തിരിക്കുന്നവര്‍ നടപടി നേരിടേണ്ടിവരുമെന്നും കോടതി അറിയിച്ചു. ഇന്ന് വൈകുന്നേരത്തിനകം കെ.എസ്.ആര്‍.ടി.സിയിലെ മുഴുവന്‍ എം പാനല്‍ കണ്ടക്ടര്‍മാരെയും പിരിച്ച് വിടണമെന്ന അന്ത്യശാസനവും ഹൈക്കോടതി നല്‍കി. ഉത്തരവ് പാലിച്ചില്ലെങ്കില്‍ തലപ്പത്ത് ഇരിക്കുന്നവരെ മാറ്റാന്‍ അറിയാമെന്ന് പറഞ്ഞ കോടതി കെ.എസ്.ആര്‍.ടി.സിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്.
ജനങ്ങളെയും കോടതിയേയും ഒരു പോലെ വിഡ്ഢികളാക്കരുതെന്നും കോടതി പറഞ്ഞു.

പരീക്ഷയെഴുതി ജയിച്ചവരോടുള്ള വെല്ലുവിളിയാണെന്ന് നിരീക്ഷിച്ച കോടതി താത്കാലിക ജീവനക്കാര്‍ നല്‍കിയ ഹര്‍ജി സ്വീകരിക്കാനും തയ്യാറായില്ല. ഇന്ന് വൈകുന്നേരത്തിനകം കോര്‍പറേഷനില്‍ ഒരൊറ്റ എം പാനല്‍ കണ്ടക്ടര്‍മാര്‍ പോലും ഇല്ലെന്ന് ഉറപ്പ് വരുത്തണമെന്നും കോടതി നിരീക്ഷിച്ചു. ഇക്കാര്യം കോര്‍പറേഷന്‍ എം.ഡി ഉറപ്പ് വരുത്തണം. ഒരു താത്കാലിക ജീവനക്കാരന്‍ പോലും സര്‍വീസില്‍ തുടരുന്നില്ലെന്ന് കാട്ടി എം.ഡി സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു

Leave a Reply