Home » ഇൻ ഫോക്കസ് » ശബരിമല: നിരോധനാജ്ഞ 22 വരെ നീട്ടി

ശബരിമല: നിരോധനാജ്ഞ 22 വരെ നീട്ടി

ഇലവുങ്കല്‍ മുതല്‍ സന്നിധാനംവരെ പ്രഖ്യാപിച്ച നിരോധനാജ്ഞ 22 അര്‍ധരാത്രിവരെ നീട്ടി. തീര്‍ഥാടകരുടെ സംരക്ഷണം ഉറപ്പാക്കാനും ക്രമസമാധാനം നിലനിര്‍ത്താനുമാണ് നിരോധനാജ്ഞയെന്ന് ജില്ല മജിസ്‌ട്രേറ്റും ജില്ല കലക്ടറുമായ പി.ബി. നൂഹ് ഉത്തരവില്‍ പറയുന്നു.

ഇലവുങ്കല്‍ മുതല്‍ സന്നിധാനംവരെയുള്ള പ്രദേശങ്ങളില്‍ നിയമവിരുദ്ധമായി സംഘം ചേരുന്നതും പ്രകടനം, പൊതുയോഗം, വഴിതടയല്‍ എന്നിവ നടത്തുന്നതും നിരോധിച്ചിട്ടുണ്ട്. ദര്‍ശനം നടത്തുന്നതിനോ അവരുടെ വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തിനോ നിരോധനാജ്ഞ ബാധകമല്ല. ഭക്തര്‍ക്ക് ഒറ്റക്കോ, സംഘമായോ ദര്‍ശനത്തിന് എത്തുന്നതിനോ ശരണം വിളിക്കുന്നതിനോ നാമജപം നടത്തുന്നതിനോ തടസ്സമില്ല.

യുവതീപ്രവേശത്തിനെതിരെ ഭക്തര്‍ ശബരിമലയുടെ പലഭാഗങ്ങളിലും സംഘടിച്ചു പ്രതിഷേധം നടത്താനുള്ള സാധ്യത കണക്കിലെടുത്ത് ജനുവരി 14 വരെ നിരോധനാജ്ഞ നീട്ടണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവി വീണ്ടും കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ എക്‌സിക്യുട്ടിവ് മജിസ്‌ട്രേറ്റുമാര്‍ റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണു നീട്ടിയതെന്ന് ഉത്തരവില്‍ പറയുന്നു

Leave a Reply