Home » ഇൻ ഫോക്കസ് » 2019 ഹര്‍ത്താല്‍ വിരുദ്ധ വര്‍ഷം: ശക്തമായ നിലപാടെടുത്ത് വ്യാപാരി സംഘടനകള്‍

2019 ഹര്‍ത്താല്‍ വിരുദ്ധ വര്‍ഷം: ശക്തമായ നിലപാടെടുത്ത് വ്യാപാരി സംഘടനകള്‍

ഹര്‍ത്താലുകള്‍ക്കെതിരെ ശക്തമായ നിലപാടെടുത്ത് വ്യാപാരി സംഘടനകള്‍. മിന്നല്‍ പണിമുടക്കുകള്‍ അംഗീകരിക്കില്ലെന്നും ജനുവരി 8, 9 തിയതികളില്‍ നടക്കുന്ന ദേശീയ പണിമുടക്കില്‍ നിന്ന് കേരളത്തെ ഒഴിവാക്കണമെന്നും വ്യാപാരി സംഘടനകളുടെ യോഗത്തില്‍ ആവശ്യം ഉയര്‍ന്നു. 2019 ഹര്‍ത്താല്‍ വിരുദ്ധ വര്‍ഷമായി ആചരിക്കാനും യോഗത്തില്‍ തീരുമാനമായി.

അതേസമയം, ബസ്, ലോറി, ടാക്‌സി, എന്നിവ ഹര്‍ത്താല്‍ ദിനങ്ങളില്‍ ഓടും. മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ജനങ്ങളെ ബന്ദികളാക്കുന്ന ഏര്‍പ്പാട് അവസാനിപ്പിക്കും. ഹര്‍ത്താലുകള്‍ നടത്തുന്നത് മറ്റുള്ളവരുടെ മേല്‍ കുതിര കയറാനല്ല. ജനവിരുദ്ധ നിലപാടുകള്‍ക്ക് വ്യാപാരി സംഘടനകള്‍ ഇല്ല.

Leave a Reply