ദിലീഷ് പോത്തനും ശ്യാം പുഷ്കരനും നസ്രിയ നിസീമും ചേര്‍ന്ന് നിര്‍മ്മിക്കുന്ന കുമ്പളങ്ങി നൈറ്റ്സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഫഹദ് ഫാസില്‍ വില്ലനായെത്തുന്ന ചിത്രത്തില്‍ ഷെയ്ന് നിഗം, ഫഹദ് ഫാസില്‍, സൗബിന് സാഹിര്‍, ശ്രീനാഥ് ഭാസി എന്നിവര്‍ കേന്ദ്ര്കഥാപാത്രങ്ങളായി എത്തുന്നു. ദിലീഷിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ചിരുന്ന മധു സി നാരായണനാണ് ചിത്രം സംവിധാനം ചെയ്യുക.
