താന്‍ ഗര്‍ഭിണിയാണെന്ന് അവകാശപ്പെട്ട് മധ്യവയസ്കന് ബന്ധുക്കളെയും ഡോക്ടര്‍മാരെയും വട്ടം കറക്കി. ബിരുദാനന്തര ബിരുടദധാരിയും രണ്ട് കുട്ടികളുടെ പിതാവുമായ ഇയാള്‍ താന്‍ ഗര്‍ഭിണിയാണെന്നും ഗര്‍ഭകാല ലക്ഷണങ്ങള്‍ ഉണ്ടെന്നും അവകാശപ്പെട്ടാണ് രംഗത്തെത്തിയത്. ഒടുവില്‍ ഗര്‍ഭിണികള്‍ക്ക് സാധാരണയായി കണ്ടുവരുന്ന ചര്‍ദ്ദി അടക്കമുള്ള അസുഖങ്ങള്‍ കണ്ടതോടെ സഹികെട്ട് ബന്ധുക്കള്‍ ഇദ്ദേഹത്തെ മനോരോഗ വിദഗ്ദന് അരികിലേക്ക് കൊണ്ടുപോവുകയായിരുന്നു. സ്വവര്‍ഗ ബന്ധത്തിലൂടെയാണ് താന്‍ ഗര്‍ഭിണിയായതെന്നാണ് ഇയാള്‍ കൗണ്സിംലിംഗില് കാരണമായി പറഞ്ഞത്. എന്നാല്‍ പരിശോധനയില്‍ ഇദ്ദേഹത്തിന് ചിത്തഭ്രമമാണെന്ന് കണ്ടെത്തുകയായിരുന്നു. കോഴിക്കോട് കെഎംസിറ്റിയിലാണ് ചികിത്സ നടത്തിയത്. ആറ് മാസം മുമ്പാണ് ചിത്തഭ്രമത്തിന്റെ ലക്ഷണങ്ങള്‍ ആരംഭിച്ചത്. ചെറുപ്പകാലത്തെ സ്വവര്‍ഗ ലൈംഗികതയെ കുറിച്ചുള്ള ചിന്തകണളാണ് ഇത്തരം തോന്നലുകള്‍ക്ക് കാരണമായതെന്ന് ഡോക്ടര്‍ പി. എന്‍ സുരേഷ് കുമാര്‍ പറഞ്ഞു. ജീവിതപങ്കാളി ഗര്‍ഭിണിയായിരിക്കുമ്പോള്‍ താനും ഗര്‍ഭിണിയാണെന്നും ചിലര്‍ക്ക് തോന്നാറുണ്ട്. എന്നാല്‍ ഇത്തരം ഒരു സംഭവം ഇതാദ്യമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
