Home » ഇൻ ഫോക്കസ് » റസാഖിന്റെ കാര്യത്തിലും കെ.എം ഷാജിയുടെ അതേ നിലപാട് തുടരുമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍

റസാഖിന്റെ കാര്യത്തിലും കെ.എം ഷാജിയുടെ അതേ നിലപാട് തുടരുമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍

കാരാട്ട് റസാക്കിന്റെ നിയമസഭാംഗത്വം റദ്ദാക്കിയതിനെ സംബന്ധിച്ച്‌ കേരള നിയമസഭ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ദുബൈയില്‍ പറഞ്ഞു. ഹൈക്കോടതി നിയമസഭാംഗത്വം റദ്ദാക്കിയപ്പോള്‍ കെ.എം. ഷാജിയുടെ കാര്യത്തില്‍ എടുത്ത നിലപാട് തന്നെയായിരിക്കും കാരാട്ട് റസാഖിന്റെ കാര്യത്തിലും ഉണ്ടാവുകയെന്ന് അദ്ദേഹം പറഞ്ഞു.

നിയമപരമായ ഒരു ബാധ്യതയല്ലാതെ മറ്റൊരു കാരണവും ഇക്കാര്യത്തില്‍ അന്ന് ഉണ്ടായിരുന്നില്ല. റസാഖിന്റെ നിയമസഭാംഗത്വം റദ്ദാക്കിയ ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ നല്‍കിയിട്ടുണ്ട് അതിനാല്‍ സുപ്രീംകോടതിയില്‍ പോകാന്‍ സമയമനുവദിച്ചിരിക്കുകയാണ്. ഈ ഒരു മാസത്തിനുള്ളില്‍ അനുകൂല വിധി ലഭിക്കുന്നില്ലെങ്കില്‍ അദ്ദേഹത്തിന് എതിരെയും ഷാജിയുടെ കാര്യത്തിലെടുത്ത നടപടി തന്നെയാവും ഉണ്ടാവുക എന്നും അദ്ദേഹം പറഞ്ഞു.

ഷാജിക്ക് 15 ദിവസത്തേക്കാണ് സ്റ്റേ നല്‍കിയത്. പക്ഷേ, അതിനുള്ളില്‍ അദ്ദേഹത്തിന് അനുകൂല വിധി നേടാനായില്ല. അതിനാല്‍ നിയമപരമായി അദ്ദേഹത്തെ സഭയില്‍ വരാന്‍ അനുവദിക്കാന്‍ കഴിഞ്ഞില്ല. അതേ നിലപാട് ഇതിലും തുടരുമെന്നും സ്പീക്കര്‍ പറഞ്ഞു. ഫെബ്രുവരി 15, 16 തീയതികളില്‍ ദുബൈയില്‍ നടക്കുന്ന ലോക കേരളസഭ മേഖലാ സമ്മേളനത്തിന്റെ ഒരുക്കങ്ങളുടെ അവലോകന യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു സ്പീക്കര്‍.

Leave a Reply