Home » ഇൻ ഫോക്കസ് » മുഖ്യമന്ത്രിക്കെതിരായ പ്രസ്താവനയില്‍ മാപ്പ് പറഞ്ഞ് കെ സുധാകരന്‍

മുഖ്യമന്ത്രിക്കെതിരായ പ്രസ്താവനയില്‍ മാപ്പ് പറഞ്ഞ് കെ സുധാകരന്‍

മുഖ്യമന്ത്രി സ്ത്രീകളെക്കാള്‍ മോശമായി എന്ന പ്രസ്താവനയില്‍ ക്ഷമ പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. താന്‍ ഉദ്ദേശിച്ചത് ആക്ടിവിസ്റ്റുകളായ സ്ത്രീകളെയാണെന്നും സ്ത്രീകളെ പൊതുവില്‍ ദ്ദേശിച്ചതല്ലെന്നുമാണ് കെ സുധാകരന്റെ വിശദീകരണം. പറഞ്ഞത് ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നെന്നും സുധാകരന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കാസര്‍കോട് നടന്ന യുഡിഎഫ് കളക്ട്രേറ്റ് മാര്‍ച്ചിലാണ് കെ സുധാകരന്‍ വിവാദ പ്രസ്താവന നടത്തിയത്. പിണറായി മുഖ്യമന്ത്രിയായാല്‍ ആണുങ്ങളെ പോലെ എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ പെണ്ണുങ്ങളെക്കാള്‍ മോശമായി എന്നതാണ് യാഥാര്‍ത്ഥ്യം എന്നായിരുന്നു സുധാകരന്റെ വാക്കുകള്‍. കരുണ ഇല്ലാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും പിണറായിക്ക് ഹൃദയത്തിന്റെ സ്ഥാനത്ത് കാരിരുമ്പാണെന്നും സുധാകരന്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു

Leave a Reply