രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ പുരസ്കാരമായ ഭാരതരത്ന പ്രഖ്യാപിച്ചു. മുന്‍രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായ പ്രണബ് കുമാര്‍ മുഖര്‍ജി, ജനസംഘം നേതാവ് നാനാജി ദേശ്മുഖ്, സംഗീതജ്ഞന് ഭൂപന്‍ ഹസാരിക എന്നിവര്‍ക്കാണ് പുരസ്കാരം ലഭിച്ചത്.മരണാനന്തര ബഹുമതിയായാണ് നാനാജി ദേശ്മുഖിനും ഭൂപന്‍ ഹസാരികക്കും പുരസ്കാരം പ്രഖ്യാപിച്ചത്. ഭാരതരത്ന നേടിയ പ്രണബ് മുഖര്‍ജിയെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്തു.
