Home » ഇൻ ഫോക്കസ് » ലീലാവതി ടീച്ചര്‍ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

ലീലാവതി ടീച്ചര്‍ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

സാഹിത്യനിരൂപകയും എഴുത്തുകാരിയുമായ എം ലീലാവതിക്ക് വിവര്‍ത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. ‘ശ്രീമദ് വാത്മികി’ രാമായണം എന്ന സംസ്‌കൃത കവിതയുടെ മലയാള വിവര്‍ത്തനത്തിനാണ് പുരസ്‌കാരം ലഭിച്ചത്.

കെ ജയകുമാര്‍, കെ മുത്തുലക്ഷമി, കെഎസ് വെങ്കിടാചലം എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. 50,000 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.

2008 ല്‍ പത്മശ്രീ പുരസ്‌കാരം ലഭിച്ച ടീച്ചര്‍ക്ക് മുന്‍പും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കവിതാധ്വനി എന്ന പുസ്തകത്തിനാണ് മുന്‍പ് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത്. വാര്‍ണ്ണരാജി എന്ന പുസ്തകത്തിന് കേരളസാഹിത്യ അക്കാദമി അവാര്‍ഡും ഓടകുഴല്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

മലയാള സാഹിത്യ നീരുപണ രംഗത്തെ സജീവ സാനിധ്യമായ ടീച്ചര്‍ മഹാരാജാസ് കൊളേജ് എറണാകുളം, പാലക്കാട് വിക്ടോറിയ കൊളേജ്, തലശ്ശേരി ബ്രണ്ണന്‍ കൊളേജ് എന്നിവിടങ്ങളില്‍ ദീര്‍ഘകാലം അധ്യാപികയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Leave a Reply