Home » ന്യൂസ് & വ്യൂസ് » നവകേരള നിര്‍മാണത്തിന് 25 ഇന പദ്ധതികള്‍; പ്രളയാനന്തര ബജറ്റില്‍ വന്‍ പദ്ധതികളുമായി തോമസ് ഐസക്

നവകേരള നിര്‍മാണത്തിന് 25 ഇന പദ്ധതികള്‍; പ്രളയാനന്തര ബജറ്റില്‍ വന്‍ പദ്ധതികളുമായി തോമസ് ഐസക്

നവകേരള നിര്‍മാണത്തിന് 25 ഇന പദ്ധതികള്‍ പ്രഖ്യാപിച്ച് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നാലാം ബജറ്റ് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചു. പ്രളയബാധിത പഞ്ചായത്തുകള്‍ക്ക് 250 കോടി വീതമാണ് അനുവദിച്ചിരിക്കുന്നത്. സാമൂഹിക ക്ഷേമ പെന്‍ഷന്‍ 100 രൂപ രൂപ വര്‍ധിച്ചപ്പോള്‍ അഞ്ച് ലക്ഷം രൂപ സര്‍ക്കാര്‍ നിക്ഷേപിച്ചിരിക്കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയും ബജറ്റിലെ ജനക്ഷേമ പ്രഖ്യാപനങ്ങളില്‍ ഇടം പിടിച്ചു. ശബരിമല, കെഎസ്ആര്‍ടിസി, രണ്ടാം കുട്ടനാട് പാക്കേജ്, തീരദേശ വികസനം, സ്ത്രീശാക്തീകരണം തുടങ്ങിയവയ്ക്കും പ്രാധാന്യം നല്‍കിയായിരുന്നു തോമസ് ഐസകിന്റെ പത്താം ബജറ്റ്.സമഗ്ര മേഖലകളെയും പരിഗണിച്ചായിരുന്നു 39807 കോടി അടങ്കല്‍ പദ്ധതി ഉള്‍പ്പെടുന്ന ബജറ്റ് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചത്. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനുള്ള വിഭവസമാഹരണത്തിന് 25 ഇന പദ്ധതികള്‍ തോമസ് ഐസക് വിഭാവനം ചെയ്യുന്നു. 2020ല്‍ സുസ്ഥിര സാമ്പത്തിക സ്ഥിതി തിരികെ പിടിക്കുമെന്നാണ് വാഗ്ദാനം. പ്രളയബാധിത പഞ്ചായത്തുകളുടെ പുനരുദ്ധാരണത്തിന് 250 കോടിയാണ് നീക്കി വെച്ചിരിക്കുന്നത്.

Leave a Reply