ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്ന രോഗികളെ ശുശ്രൂഷിക്കുന്നതിനു പകരം അനാവശ്യ ടെസ്റ്റുകളും മരുന്നുകളും ആവശ്യപ്പെട്ട് കൊള്ള ലാഭം കൊയ്യുകയാണ് ഭൂരിഭാഗം സ്വകാര്യ ആശുപത്രികളും. സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെയും മരുന്നുകളുടെയും അഭാവവും കൃത്യമായ ചികിത്സകള്‍ ലഭ്യമാകാത്തതുമാണ് ഒട്ടുമിക്ക രോഗികളെയും സ്വകാര്യ ആശുപത്രികളില്‍ അഭയം പ്രാപിക്കാന്‍ പ്രേപ്പിക്കുന്നത്.
അടുത്തിടെ കല്ലാച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ രോഗിയോട് അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് നാദാപുരം ഡി.വൈ.എസ്.പിയ്ക്ക് പരാതി നല്‍കിയിരുന്നു. കിഴക്കേ മഠത്തില്‍ മമ്മൂട്ടി എന്നയാളാണ് പരാതി നല്‍കിയത്. പരാതിയില്‍ പറയുന്നതിങ്ങനെ:
”കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറെ കണ്ട ശേഷം മരുന്ന് കുറിപ്പുമായി മെഡിക്കല്‍ ഷോപ്പുകളില്‍ പോയപ്പോള്‍ കുറിപ്പില്‍ എഴുതിയത് വായിക്കാന്‍ പറ്റാത്ത തരത്തിലുള്ള കോഡുകളായതിനാല് മനസിലാകുന്നില്ല എന്ന് പറഞ്ഞ് തിരിച്ചയയ്ക്കുകയായിരുന്നു. തുടര്‍ന്ന് വീണ്ടും ഡോക്ടറെ കാണ്ട് വിവരം പറഞ്ഞപ്പോള്‍ ഹോസ്പിറ്റലിലെ തന്നെ മെഡിക്കല്‍ ഷോപ്പില്‍ നിന്നും വാങ്ങിക്കാനായിരുന്നു നിര്‍ദേശം. നിങ്ങള്‍ ഈ ചെയ്യുന്നത് ശെരിയല്ലെന്നും ഡോക്ടര്‍മാര്‍ കുറിച്ചുതരുന്ന മരുന്ന് രോഗികള്‍ക്ക് ഇഷ്ടമുള്ള മറ്റ് മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും വാങ്ങിക്കാനുള്ള അവകാശമുണ്ടെന്നും പറഞ്ഞ മമ്മുവിനെ ഡോക്ടര്‍ ശകാരിക്കുകയും തനിക്ക് ഇഷ്ട്ടമുള്ളതുപോലെ ചെയ്യുമെന്നും നിന്നെപ്പോലുള്ളവര്‍ക്ക് എന്നെ ഒന്നും ചെയ്യാന്‍ കഴിയുകയില്ലെന്നും പറഞ്ഞ് തള്ളി പുറത്താക്കുകയായിരുന്നു.
കൊള്ളലാഭത്തിനു വേണ്ടി സാധാരണക്കാരായ രോഗികളെ ഏതു വിധേനയും ചൂഷണം ചെയ്യുന്നത് പതിവ് കാഴ്ചയാണ്. സ്വകാര്യ ആശുപത്രികളില്‍ പ്രത്യേകം കോഡുകളില്‍ മരുന്ന് കുറിപ്പുകള്‍ എഴുതുന്നതായി രോഗികളില്‍ നിന്നും നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. രോഗികള്‍ക്ക് മനസിലാകുന്ന തരത്തില്‍ മരുന്ന് കുറിപ്പുകള്‍ എഴുതണമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ നേരത്തെ നിര്‍ദേശം വച്ചിരുന്നു എന്നാല്‍ മെഡിക്കല്‍ ഷോപ്പുകളിലുള്ളവര്ക്ക് മനസിലാകുന്ന രീതിയില്‍ ചെറിയ അക്ഷരങ്ങളാക്കിയാണ് ഒട്ടുമിക്ക ഡോക്ടര്‍മാരും മരുന്ന് കുറിപ്പുകള്‍ എഴുതുന്നത്. മാത്രമല്ല മരുന്നു കുറിപ്പില്‍ മരുന്നിന്റെ പേരിനോടൊപ്പം കമ്പനികളുടെയും പേരുകള്‍ നിര്‍ദേശിക്കുന്നതും പതിവ് കാഴ്ചയാണ്. ഇത് സ്വകാര്യ മരുന്ന് കമ്പനികള്‍ക്ക് ലാഭമുണ്ടാക്കിക്കൊടുക്കുന്നതിലു പരിയായി ഇത്തരം കമ്പനികളില്‍ നിന്നും നിശ്ചിത തുക ഡോക്ടര്‍മാര്‍ക്കും ലഭിക്കുന്നു എന്നതിന് തെളിവാണ്. ഇത്തരത്തില്‍ ലാഭം കൊയ്യുന്ന ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കുമെതിരെ കൂടുതല്‍ നടപടികളെടുക്കണോ സ്വകാര്യ ആശുപത്രികളിലെ ഇത്തരം കൊള്ളരുതായ്മകള്‍ അവസാനിപ്പിക്കാനോ ഒരു നടപടികളും ഉണ്ടായിട്ടില്ല.