Home » ന്യൂസ് & വ്യൂസ് » ശബരിമല പുനഃപരിശോധനാ ഹര്‍ജികളില്‍ വാദം വേഗത്തില്‍ തീര്‍ക്കണമെന്ന് ചീഫ് ജസ്റ്റിസ്

ശബരിമല പുനഃപരിശോധനാ ഹര്‍ജികളില്‍ വാദം വേഗത്തില്‍ തീര്‍ക്കണമെന്ന് ചീഫ് ജസ്റ്റിസ്

ബരിമല യുവതീപ്രവേശന വിധിക്കെതിരായ ഹര്‍ജികളില്‍ വാദം വേഗത്തില്‍ തീര്‍ക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. ഹര്‍ജിക്കാരില്‍ നിന്ന് ഒന്നോ രണ്ടോ പേരെ മാത്രമേ ഇനി കേള്‍ക്കൂ എന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.

ഏഴ് പേരുടെ വാദമാണ് ഇതുവരെ പൂര്‍ത്തിയായത്. എന്‍എസ്എസ്, തന്ത്രി, ബ്രാഹ്മണസഭ, പ്രയാര്‍ ഗോപാലകൃഷ്ണന്‍, അഡ്വ.വെങ്കിട്ട രമണി, അഡ്വ.വെങ്കിട്ടരാമന്‍ എന്നിവരുടെ വാദമാണ് പൂര്‍ത്തിയായത്. ആകെ 56 ഹര്‍ജികളാണുള്ളത്. ഇനി ഒന്നോ രണ്ടോ പേരെ കൂടി മാത്രമേ പരിഗണിക്കൂവെന്നാണ് ചീഫ് ജസ്റ്റിസ് അറിയിച്ചത്. മറ്റുള്ളവര്‍ പറഞ്ഞ കാര്യങ്ങള്‍ അവര്‍ത്തിക്കരുതെന്നും നിര്‍ദേശം നല്‍കി.

Leave a Reply