ശബരിമല യുവതീപ്രവേശനം സംബന്ധിച്ച് സുപ്രീംകോടതി വിധി എന്തുതന്നെയായാലും സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. സര്‍ക്കാരിനെ സംബന്ധിച്ച് സുപ്രീംകോടതി വിധിയാണ് അന്തിമമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു
അതേസമയം ഭക്തര്‍ക്ക് അനുകൂലമായ വിധിയേ കോടതിയില്‍ നിന്നുണ്ടാകൂവെന്ന്
പന്തളം കൊട്ടാര പ്രതിനിധി ശശികുമാര വര്‍മ്മ പറഞ്ഞു. ഭക്തരുടെ വികാരം കോടതി മനസ്സിലാക്കിയെന്നും സര്‍ക്കാരിന് ഇക്കാര്യത്തില്‍ പുനര്‍വിചിന്തനം സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു