Home » ഇൻ ഫോക്കസ് » ‘ദ ഡാര്‍ക്ക് ഷേഡ്സ് ഓഫ് അന്‍ എയ്ഞ്ചല്‍ ആന്‍ഡ് ഷെപ്പേര്‍ഡ്’; ഫ്രാങ്കോ മുളയ്ക്കല്‍ കേസ് വെള്ളിത്തിരയിലേയ്ക്ക്

‘ദ ഡാര്‍ക്ക് ഷേഡ്സ് ഓഫ് അന്‍ എയ്ഞ്ചല്‍ ആന്‍ഡ് ഷെപ്പേര്‍ഡ്’; ഫ്രാങ്കോ മുളയ്ക്കല്‍ കേസ് വെള്ളിത്തിരയിലേയ്ക്ക്

ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ ജീവിതത്തെ ആസ്പദമാക്കി സിനിമ ഒരുങ്ങുന്നു. ദി ഡാർക്ക് ഷേഡ്സ് ഓഫ് ആൻ എയ്ഞ്ചൽ ആൻഡ് ദി ഷെപ്പേർഡ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ആന്‍റോ ഇലഞ്ഞിയാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. മൂന്ന് ഭാഷകളില്‍ ഒരേസമയം ചിത്രീകരിക്കുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. മലയാളത്തിലെയും തമിഴിലെയും പ്രഗത്ഭ താരങ്ങള്‍ക്കൊപ്പം തമിഴിലെ പ്രമുഖ സംവിധായകന്‍ രാംദാസ് രാമസ്വാമി ഒരു പ്രധാന വേഷത്തില്‍ എത്തുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.

ഒരു ബിഷപ്പിന്റേയും കന്യാസ്ത്രീയുടെയും ജീവിതത്തില്‍ നടക്കുന്ന ചില സംഭവങ്ങളും പിന്നീടുണ്ടാകുന്ന പ്രത്യാഘാതങ്ങളുമാണ് ചിത്രത്തിന്റെ കഥ. കന്യാസ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ടെന്ന പരാതിയെ തുടര്‍ന്ന് കൊച്ചിയില്‍ നീതി ആവശ്യപ്പെട്ട് കന്യാസ്ത്രികള്‍ നടത്തിയ സമരത്തില്‍ പങ്കാളികളായവരാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരില്‍ ഭൂരിഭാഗവും.

ആന്റോ ഇലഞ്ഞിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. കടവേളില്‍ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അനില്‍ വിജയ് ആണ് ഛായാഗ്രഹണം. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ഡല്‍ഹിയിലും ജലന്ധറിലുമായി മാര്‍ച്ച് അവസാനം ആരംഭിക്കും.

Leave a Reply