കാസര്‍ഗോഡ് പെരിയയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസ് നാളെ ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളെ ഇന്നലെ മുതല്‍ രണ്ടാഴ്ച്ചത്തേക്ക് റിമാന്റ് ചെയ്തിട്ടുണ്ട്. ഇതുവരെയുള്ള അന്വേഷണം പൂര്‍ത്തിയായെന്ന് കഴിഞ്ഞ ദിവസം എസ്പി ജെയിംസ് ജോസഫ് പറഞ്ഞിരുന്നു.പ്രതികള്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളതായി പൊലിസിന് ബോധ്യപ്പെട്ടിട്ടുണ്ടെന്ന കണ്ടെത്തലിലാണ് ഇതുവരെയുള്ള അന്വേഷണം പൂര്‍ത്തിയായതായി പൊലിസ് അറിയിച്ചത്. സംഘത്തിലെ എല്ലാവരേയും രാഷ്ട്രീയബന്ധങ്ങള്‍ ഉപയോഗിച്ച് പീതാംബരന് വിളിച്ചുവരുത്തുകയായിരുന്നു. പ്രതികളെല്ലാവരും പീതാംബരന്റെ സുഹൃത്തുക്കളാണെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.മുഖ്യപ്രതികള്‍ എല്ലാവരുംതന്നെ പിടിയിലായെന്നും പ്രതികള്‍ക്കായുള്ള കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച സമര്‍പ്പിക്കുമെന്നും പൊലീസ് പറഞ്ഞു.അതേസമയം കേസിലെ ഉന്നത ഗൂഡാലോചന പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കൊല്ലപ്പെട്ടവരുടെ കുടുംബം.
