Home » നമ്മുടെ കോഴിക്കോട് » ഫുട്ബോൾ ഫൈനൽ മത്സരം നടക്കുന്നതിനിടെ കടലുണ്ടിയിൽ ഗ്യാലറി തകർന്നു വീണു
A football player kicks the ball during the UEFA Champions League football match Lille vs. Copenhagen on August 29, 2012 at the Grand stade in Villeneuve d'Ascq, northern France. AFP PHOTO DENIS CHARLET

ഫുട്ബോൾ ഫൈനൽ മത്സരം നടക്കുന്നതിനിടെ കടലുണ്ടിയിൽ ഗ്യാലറി തകർന്നു വീണു

കോഴിക്കോട് കടലുണ്ടിയിൽ സ്റ്റേഡിയം ഗ്യാലറി തകർന്നു വീണ് 30 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം.പരിക്കേറ്റ 14 പേർ കോഴിക്കോട് മെഡിക്കൽ കോളേജിലും മറ്റുള്ളവർ സ്വകാര്യ ആശുപത്രിയിലും ചികിത്സതേടി. കടലുണ്ടി പഞ്ചായത്ത് ഗ്രൗണ്ടിൽ താൽക്കാലികമായി കെട്ടിയുണ്ടാക്കിയ ഗ്യാലറിയാണ് തകർന്നത്. പ്രാദേശിക ക്ലബ്ബുകൾ തമ്മിലുള്ള ഫുട്ബോൾ ഫൈനൽ മത്സരം നടക്കുന്നതിനിടെയാണ് അപകടം. മരം കൊണ്ട് നിർമ്മിച്ച ഗ്യാലറിയിൽ ആയിരത്തിലധികം പേർ മത്സരം കാണാനായി എത്തിയിരുന്നു.

Leave a Reply