49-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലനാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. ജയസൂര്യ സൗബിന് സാഹിറിനെയും മികച്ച നടന്മാരായി തിരഞ്ഞെടുത്തു. ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി എന്നീ ചിത്രങ്ങളിലെ അഭിനയത്തിലാണ് ജയസൂര്യയ്ക്ക് പുരസ്കാരം.
സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ അഭിനയത്തിനായി സൗബിന് പുരസ്കാരം. നിമിഷ സജയന് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ചോല, ഒരു കുപ്രസിദ്ധ പയ്യന് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് നിമിഷയ്ക്ക് പുരസ്കാരം
സ്വഭാവ നടന്- ജോജു ജോര്‍ജ് (ജോസഫ്, ചോല)
സ്വഭാവ നടി- സാവിത്രി ശ്രീധരന്
സംവിധായകന്- ശ്യാമപ്രസാദ്
മികച്ച ചിത്രം കാന്തന് ദ ലവര് ഓഫ് കളര്‍ (ഷെരീഫ്.സി)
തിരക്കഥ-സക്കറിയ (സുഡാനി ഫ്രം നൈജീരിയ)
പശ്ചാത്തല സംഗീതം-ബിജിപാല്‍
ഗായകന്- വിജയ് യേശുദാസ്
ഗായിക- ശ്രേയാ ഘോഷാല്‍
ഗാനരചന- ഹരിനാരായണന്
ജനപ്രിയ ചിത്രം- സുഡാനി ഫ്രം നൈജീരിയ
മികച്ച ചലച്ചിത്ര ഗ്രന്ഥം- മലയാള സിനിമ പിന്നിട്ട വഴികള്‍ (എം ജയരാജ്)
മികച്ച രണ്ടാമത്തെ ചിത്രം- സണ്‍ഡേ