Home » നമ്മുടെ കോഴിക്കോട് » എല്‍.ഡി.എഫ് 20 മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

എല്‍.ഡി.എഫ് 20 മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ 20 മണ്ഡലങ്ങളിലും മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെയും എല്‍ഡിഎഫ് പ്രഖ്യാപിച്ചു. സിപിഐ എം 16 മണ്ഡലങ്ങളിലും സിപിഐ 4 മണ്ഡലങ്ങളിലുമാണ് മത്സരിക്കുന്നത്. ആറ് സിറ്റിംഗ് എംപിമാരും ആറ് എംഎല്‍എമാരും മത്സരിക്കും.സിപിഐ എമ്മിന്റെ സ്ഥാനാര്‍ത്ഥികളെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. സിപിഐ അല്ലാതെ മറ്റൊരു ഘടകകക്ഷിക്കും സിപിഎം സീറ്റ് വീതിച്ച് നല്‍കിയില്ല. ഇതിനെതിരെ ജനതാദള്‍ വിഭാഗം പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു

സ്ഥാനാര്‍ത്ഥികള്‍

തിരുവനന്തപുരം -സി. ദിവാകരന്‍ (സിപിഐ)
ആറ്റിങ്ങല്‍ – എ. സമ്പത്ത് (സിപിഐ എം)
കൊല്ലം- കെ. എന്‍ ബാലഗോപാല്‍ (സിപിഐ എം)
പത്തനംതിട്ട – വീണ ജോര്‍ജ്ജ് (സിപിഐ എം)
മാവേലിക്കര -ചിറ്റയം ഗോപകുമാര്‍ (സിപിഐ)
ആലപ്പുഴ – എ. എം ആരിഫ് (സിപിഐ എം)
ഇടുക്കി – ജോയിസ് ജോര്‍ജ്ജ് (സിപിഐ എം സ്വത.)
കോട്ടയം – വി. എന്‍ വാസവന്‍ (സിപിഐ എം)
എറണാകുളം – പി. രാജീവ് (സിപിഐ എം)
ചാലക്കുടി – ഇന്നസെന്റ് (സിപിഐ എം സ്വത.)
തൃശൂര്‍ – രാജാജി മാത്യു തോമസ് (സിപിഐ)
ആലത്തൂര്‍ – പി. കെ ബിജു (സിപിഐ എം)
പാലക്കാട് – എം. ബി രാജേഷ് (സിപിഐ എം)
പൊന്നാനി – പി. വി അന്‍വര്‍ (സിപിഐ എം സ്വത.)
മലപ്പുറം – വി. പി സാനു (സിപിഐ എം)
കോഴിക്കോട് – എ. പ്രദീപ് കുമാര്‍ (സിപിഐ എം)
വടകര – പി. ജയരാജന്‍ (സിപിഐ എം)
വയനാട് – പി. പി സുനീര്‍ (സിപിഐ)
കണ്ണൂര്‍ – പി. കെ ശ്രീമതി (സിപിഐ എം)
കാസര്‍ഗോഡ് – കെ. പി സതീഷ് ചന്ദ്രന്‍ (സിപിഐ എം)

പി. കെ ശ്രീമതിയും സി ദിവാകരനും മുന്‍ മന്ത്രിമാരാണ്. മുന്‍ രാജ്യസഭാംഗങ്ങളാണ് കെ. എന്‍ ബാലഗോപാലും പി. രാജീവും. കെ. പി സതീഷ് ചന്ദ്രന്‍, പി. ജയരാജന്‍, രാജാജി മാത്യു തോമസ്, വി. എന്‍ വാസവന്‍ എന്നിവര്‍ മുന്‍ എംഎല്‍എമാരുമാണ്.

Leave a Reply