ഉത്സവ-മീനമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. പത്ത് ദിവസത്തെ ഉത്സവത്തിന് തന്ത്രി കണ്ഠര് രാജീവരര് നാളെ കാര്‍മികത്വം വഹിക്കും. നാളെ രാവിലെ 7.30നാണ് തന്ത്രിയുടെ കാര്‍മികത്വത്തില്‍ ഉത്സവത്തിന് തുടക്കം കുറിക്കുക. പൂജകള്‍ക്കായി ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് നട തുറക്കും. തുടര്‍ന്ന് വൈകുന്നേരം ആറ് മണിക്ക് ശുദ്ധിക്രിയകള്‍ ആരംഭിക്കും. ഉത്സവത്തിന്റെ പത്താം ദിവസം ആറാട്ടെഴുന്നെള്ളിപ്പും പമ്പയിലെ ആറാട്ട് പൂജയും നടക്കും.യുവതീപ്രവേശനത്തിനു ശേഷം നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ക്കും പിരിമുറുക്കങ്ങള്‍ക്കും അയവ് വരുത്തിക്കൊണ്ടാണ് ഇത്തവണ നട തുറക്കുന്നത്. വലിയ സംഘര്‍ഷ സാധ്യതകള്‍ നിലനില്ക്കുന്നില്ലാത്തതിനാല് നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടതില്ലെന്ന നിലപാടിലാണ് ജില്ലാ കലക്ടര്‍.വിന്യസിച്ചിരിക്കുന്ന സുരക്ഷാ സേനാംഗങ്ങളുടെ എണ്ണത്തിലും കുറവ് വരുത്തിയിട്ടുണ്ട്. 300 സുരക്ഷാ സേനാംഗങ്ങള്‍ മാത്രമായിരിക്കും സന്നിധാനം, നിലക്കല്‍,പമ്പ എന്നിവിടങ്ങളിലായി ഉണ്ടാകുക. കഴിഞ്ഞ മാസ പൂജക്ക് 1500 ഓളം പൊലീസ് സേനാംഗങ്ങളുണ്ടായിരുന്നു…
