കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 23ന് ഒറ്റഘട്ടമായി നടക്കും. വോട്ടെടുപ്പിനുശേഷം ഒരുമാസം കഴിഞ്ഞ് മെയ് 23നാണ് വോട്ടെണ്ണൽ. ഏപ്രിൽ നാലുവരെ പത്രിക സമർപ്പിക്കാം. അഞ്ചിനാണ് സൂക്ഷ്മ പരിശോധന. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഏപ്രിൽ എട്ടാണ്.
17–-ാം ലോക്സഭയിൽ കേരളത്തിൽനിന്നുള്ള ഇരുപത് പ്രതിനിധികളെ തെരഞ്ഞെടുക്കാൻ രണ്ടരക്കോടി പേർക്കാണ് വോട്ടവകാശം. 2,54,08,711 വോട്ടർമാരിൽ 1,31,11,189 പേർ വനിതകളാണ്. പുരുഷന്മാർ 1,22,974,03. ഈ വർഷം ജനുവരി 30 വരെയുള്ള കണക്കാണിത്
